മേരിലാന്റിൽ നൈനക്ക് പുതിയ ചാപ്റ്റർ
Monday, August 22, 2016 8:17 AM IST
ബാൾട്ടിമോർ: മേരിലാന്റിലെ ഇന്ത്യൻ വംശജരായ നഴ്സിംഗ് സമൂഹത്തെ നൈനയുടെ കുടക്കീഴിൽ ചേർത്തുകൊണ്ട് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് മേരിലാന്റ് (കഅചഅങ) നിലവിൽ വന്നു.

നഴ്സിംഗ് രംഗത്ത് തങ്ങളുടേതായ സംഭാവന നൽകുവാനും അമേരിക്കൻ ആരോഗ്യരംഗത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യൻ നഴ്സുമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനും ഉതകുന്ന പരിശീലന പരിപാടികളുമായി നിലകൊള്ളുന്ന ഇന്ത്യൻ അമേരിക്കൻ നഴ്സുമാരുടെ ദേശീയ സംഘടനയാണ് നൈന എന്നറിയപ്പെടുന്ന നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക. നൈനയുടെ പ്രസക്‌തി ഇന്ത്യൻ നഴ്സിംഗ് സമൂഹം തിരിച്ചറിയുന്നതിന്റെ വ്യക്‌തമായ ഉദാഹരണമാണ് ഈ പുതിയ ചാപ്റ്റർ.

മേയ് ഏഴിനു മേരിലാന്റിലെ അത്യുത്സാഹികളായ ഒരുകൂട്ടം നഴ്സുമാർ ഡോ. അൽഫോൻസ റഹ്മാന്റെ നേതൃത്വത്തിൽ ഒത്തുചേർന്നു. ഇന്റർനാഷണൽ നഴ്സസ് വാരാഘോഷത്തോടൊപ്പം നൈനയുടെ ഒരു ചാപ്റ്റർ എന്ന സംരംഭവും ചർച്ച ചെയ്യപ്പെട്ടു. ചുരുങ്ങിയ ഈ നാലു മാസത്തിനുള്ളിൽ മേരിലാന്റ് സ്റ്റേറ്റ് രജിസ്ട്രേഷനും അതുപോലുള്ള നിയമപരമായ രേഖകളും സമ്പാദിച്ച് ഐഎഎൻഎഎം എന്ന പേരിൽ നൈനയുടെ മേരിലാന്റ് ചാപ്റ്റർ നിലവിൽവന്നു.

ആരോഗ്യരംഗത്തെ എല്ലാ നഴ്സിംഗ് മേഖലകളിലും തിളങ്ങിനിൽക്കുന്ന ഒരു നേതൃത്വനിര ഐഎഎൻഎഎമ്മിനുണ്ട്. പ്രസിഡന്റ് അൽഫോൻസ് റഹ്മാനൊപ്പം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഉചജ, അജഞച ഇചട,ഇഇഞച), ലിൻസി കുടലി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങടച ഇഞചഅ), ഷീബ പറനിലം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജവറ, ങആഅ, ഇഞചഅ), അമ്മിണി നൈനാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങടച, ഇങടഞച), ചിന്നു ഏബ്രഹാം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ആടച, ഇങടഞച), ആലീസ് ഫ്രാൻസീസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ആടചഛഇച, ഞച), സോളി ഏബ്രഹാം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങടച, ഞച, അഇചജആഇ), സൂര്യ ചാക്കോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങടച, ഞച, എചജ ആഇ), വിജയ രാമകൃഷ്ണൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങടച, ഞച), ബാല കുളന്തൈവൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങടച, ഞച), എൽദോ ചാക്കോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ആടച, ഇങടഞച), ആഷ്ലി ജയിംസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ആടച, ഞച) എന്നിവരുടെ പ്രവർത്തനങ്ങൾ സംഘടന രൂപപ്പെടുത്തുന്നതിന് ഇടയാക്കി.

ഓഗസ്റ്റ് 20–നു ബാൾട്ടിമോറിൽ ചേർന്ന സമ്മേളനത്തിൽ നൈന പ്രസിഡന്റ് സാറ ഗബ്രിയേലിന്റെ സാന്നിധ്യത്തിൽ മേരിലാന്റ് ബോർഡ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ഡോ. സബീറ്റ പെർസോദ് ഐഎൻഎഎമ്മിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് നഴ്സിംഗ് ഡീൻ ഡോ. പട്രീഷ്യാ ഡേവിഡ്സൺ, ടൗസൺ യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് പ്രോഗ്രാം ഡയറക്ടർ ഡോ. നിക്കി ഓസ്റ്റിൻ, നൈന സെക്രട്ടറി മേരി ഏബ്രഹാം, നോർത്ത് കരോളിന ചാപ്റ്റർ പ്രസിഡന്റ് ലത ജോസഫ്, ഹോവാർഡ് കമ്യൂണിറ്റി കോളജ് അധ്യാപകർ തുടങ്ങി നഴ്സിംഗ് രംഗത്ത് അറിയപ്പെടുന്ന വിശിഷ്ട വ്യക്‌തികളുടെ സാന്നിധ്യവും ആശംസകളും ഐഎൻഎഎം അംഗങ്ങൾക്ക് പ്രചോദനമായി.

യോഗത്തിൽ പങ്കെടുത്തവരെല്ലാം ഐഎൻഎഎം അതിവേഗം ഒരു ചാപ്റ്ററായി രൂപപ്പെട്ടതിൽ അദ്ഭുതപ്പെട്ടു. ഐഎൻഎഎമ്മിന്റെ വളർച്ച അതിവേഗത്തിലും നാനാതലത്തിലും സംഭവിക്കാൻ പ്രതിജ്‌ഞാബദ്ധരായ ഒരുകൂട്ടം നഴ്സുമാരെ യോഗത്തിൽ കാണുവാൻ സാധിച്ചു.

നൈനയുടെ ബയനിയൽ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്ന ഈ സാഹചര്യത്തിൽ ഒരു പുതിയ ചാപ്റ്റർ ഉദയം ചെയ്തത് അമേരിക്കയിലെ നഴ്സുമാരുടെ ഒരേയൊരു ശബ്ദമായി നിലകൊള്ളുന്ന നൈനക്ക് അഭിമാനത്തിനു വകനൽകുന്നു. നൈന പ്രസിഡന്റ് സാറ ഗബ്രിയേൽ ഐഎൻഎഎമ്മിന്റെ രൂപീകരണത്തിനു ശക്‌തമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകി.

നൈനയുടെ കുടക്കീഴിൽ അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ സമൂഹത്തിലേക്ക് ഐഎൻഎഎമ്മിലൂടെ കടന്നുവരുവാൻ മേരിലാന്റിലുള്ള ഇന്ത്യൻ വംശജരായ നഴ്സുമാരെ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ശമിമാ.ീൃഴ

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22കഅചഅങാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>