ഒഐസിസി ഓസ്ട്രേലിയ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Monday, August 22, 2016 6:24 AM IST
ഗോൾഡ് കോസ്റ്റ്: ഒഐസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

നിറാങ്കിലെ റിവർസ്പ്രിംഗ് ഹാളിൽ ദേശഭക്‌തിഗാനാലാപനത്തോടെ ആരംഭിച്ച പരിപാടി നാഷണൽ ചെയർമാൻ സി.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരായ കെ.കെ. തമ്പി– സൂസൻ തമ്പി ദമ്പതികളെ ആദരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുവാങ്ങിയ ഗോൾഡ് കോസ്റ്റിലെ മലയാളി കുട്ടികളെ ആദരിച്ചു. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു, ബ്രദർ ആൽവിൻ ജോസഫ്, സിൻസൺ ബാബു, കിഷോർ എൽദോ, ഒഐസിസി സെക്രട്ടറി ബിജു കുര്യൻ, ഏബ്രഹാം കുരുവിള എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ഒഐസിസി നേതാക്കളായ അനീഷ് രവി, രാജൻ വർഗീസ്, ജിജോ തോമസ്, മധുകുമാർ, എബി ഏബ്രഹാം, സിബി ജോർജ്, രവി പൂവത്തിങ്കൽ, സാജൻ ആന്റണി, ചെറിയാൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22ഴീഹറരീെേേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>