നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ജന്മാഷ്‌ടമി ആഘോഷവും കാർത്തിക പൊങ്കാലയും ഓഗസ്റ്റ് 25ന്
Monday, August 22, 2016 6:17 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലയും ജന്മാഷ്‌ടമി ആഘോഷവും ഓഗസ്റ്റ് 25നു (വ്യാഴം) നടക്കും.

രാവിലെ 5.30നു നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ പൊങ്കാലക്കുള്ള ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ കാർമികത്വത്തിൽ രാവിലെ 8.30ന് പൊങ്കാല അടുപ്പുകളിൽ അഗ്നി പകരും. രണ്ടു വർഷങ്ങൾക്കു മുമ്പും ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലയും ജന്മാഷ്‌ടമിയും ഒരേ ദിവസം ആഘോഷിച്ചിരുന്നു. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കും.

ജന്മാഷ്‌ടമി ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം മഹാ ദീപാരാധനയും ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി