അങ്കമാലി പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 30ന്
Monday, August 22, 2016 6:14 AM IST
കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്റെ ആറാമത് ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബർ 30നു ആഘോഷിക്കുന്നു. ഉച്ചയ്ക്കു 12 മുതൽ വൈകുന്നേരം ഏഴു വരെ ഖൈതാൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

ഈ വർഷത്തെ ഓണാഘോഷ പരിപാടിയിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയായിരിക്കും. ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഫസ്റ്റ് റണ്ണർ അപ്പ് കെ. ശ്രീനാഥ്, പ്രശസ്ത മിമിക്രി ആൻഡ് കോമഡി ആർട്ടിസ്റ്റ് കലാഭവൻ സുധി എന്നിവർ കലാപരിപാടികൾക്കു നേതൃത്വം നൽകും.

കുവൈത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്‌തികൾ പങ്കെടുക്കുന്ന ആഘോഷത്തിൽ പൂക്കളം ഒരുക്കൽ, ശിങ്കാരിമേളം, പുലികളി, താലപ്പൊലി, ഘോഷയാത്ര, മാവേലി മന്നനെ വരവേൽക്കൽ, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു പരീഷകളിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ കുട്ടികളെ ആദരിക്കുകയും സംഘടനയുടെ വാർഷിക സുവനീറിന്റെ പ്രകാശനവും നടക്കും.

ഓണാഘോഷ പരിപാടിയുടെ നോട്ടീസ് പ്രകാശനം പ്രസിഡന്റ് ജോൺസൻ അറയ്ക്കൽ ജനറൽ സെക്രട്ടറി സജീവ് പോളിനു നൽകി നിർവഹിച്ചു. റാഫിൾ കൂപ്പണിന്റെ പ്രകാശനം ട്രഷറർ മാർട്ടിൻ കുര്യൻ വൈസ് പ്രസിഡന്റ് സതീഷ് നായർക്കു നൽകി നിർവഹിച്ചു. പ്രസിഡന്റ് ജോൺസൺ അറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി അംഗം ഡെയ്സൻ പൈനാടത്ത്, വൈസ് പ്രസിഡന്റ് സതീഷ് നായർ, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ ജോബി ജോയ്, ജനറൽ സെക്രട്ടറി സജീവ് പോൾ, ട്രഷറർ മാർട്ടിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: 97203634, 96644126.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22മിഴമാമഹ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>