ലാൽ കെയെഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ബഹറിൻ ‘വിസ്മയസന്ധ്യ’ നടത്തി
Monday, August 22, 2016 6:13 AM IST
മനാമ: ഇന്ത്യയിലെ മൂന്നു ഭാഷകളിൽ സൂപ്പർ ഹിറ്റ് ആയി പ്രദർശിപ്പിച്ചു വരുന്ന മോഹൻലാൽ ചിത്രം ‘വിസ്മയം’ എന്ന സിനിമയുടെ വിജയം ലാൽ കെയെഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ബഹറിൻ മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങളും നൃത്തങ്ങളും മറ്റു കലാ പരിപാടികളും കോർത്തിണക്കി ‘വിസ്മയസന്ധ്യ’ എന്ന പേരിൽ ആഘോഷിച്ചു.

ലാൽ കെയെഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ഏബ്രഹാം ജോൺ, ബിഗ് ഫെയ്സ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ബികെഎസ് മുൻ പ്രസിഡന്റ് വർഗീസ് കാരക്കൽ, ഐവൈസിസി മുൻ രക്ഷാധികാരി ബിജു മലയിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

ചടങ്ങിൽ ബഹറിനിലെ കൊച്ചു ഗായിക തൻവി ഹരിയെ മോഹൻലാൽ ഫാൻസിനു വേണ്ടി ഏബ്രഹാം ജോൺ മൊമൊന്റോ നൽകി ആദരിച്ചു. ലാൽ കെയെഴ്സ് പ്രതിമാസം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന സഹായധനം ട്രഷറർ ഷൈജു പ്രസിഡന്റിനു കൈമാറി. നൂറിലധികം വരുന്ന ബഹറിൻ മോഹൻലാൽ ഫാൻസ് അംഗങ്ങളും കുടുംബങ്ങളും നിറഞ്ഞ സദസിനു മുന്നിൽ കൊച്ചു ഗായിക തൻവി ഹരി, ശരത്, രമ്യ, ആരതി, ലിജോ, സുബിൻ എന്നിവർ ആലപിച്ച ഗാനങ്ങളും വിപിൻ (ചാനൽ ഡാൻസർ മത്സരാർഥി) അവതരിപ്പിച്ച നൃത്തവും പരിപാടിക്ക് കൊഴുപ്പേകി. മോഹൻലാൽ ചിത്രങ്ങളെ ബന്ധപ്പെട്ടു നടത്തിയ മൾട്ടിമീഡിയ ക്വിസ് പരിപാടിയിൽ പങ്കെടുത്തു വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സെക്രട്ടറി എഫ്.എം. ഫൈസൽ, ജോ. സെക്രട്ടറി മനോജ് മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർമാരായ നന്ദൻ, മനോജ്, ലാൽ കെയെഴ്സ് വൈസ് പ്രസിഡന്റ് പ്രജിൽ, ടിറ്റോ, ജോ. സെക്രട്ടറി കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22ഹമഹസല്യലൃൈ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>