യാത്രയയപ്പു നൽകി
Monday, August 22, 2016 6:12 AM IST
അബുദാബി: രണ്ടരപതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന പയ്യന്നൂർ സൗഹൃദ വേദി പ്രവർത്തകനും ഗായകനുമായ കെ.കെ. വിജയ കുമാറിന് അബുദാബി പയ്യന്നൂർ സഹൃദ വേദി യാത്രയപ്പു നൽകി.

പ്രസിഡന്റ് വി.കെ. ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ വി.ടി.വി. ദാമോദരൻ, എം. അബ്ദുൽസലാം, ഇ. ദേവദാസ്, ടി. ഗഫൂർ, കെ.ടി.പി. രമേശ്, സുരേഷ് പയ്യന്നൂർ, പി.എസ്. മുത്തലിബ്, പോത്തേര രാധ കൃഷ്ണൻ, പി.എം. പ്രദീപ് കുമാർ, സെക്രട്ടറി സി.കെ. രാജേഷ്, പി. ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള