സർഗധാര സാഹിത്യ ശില്പശാല: സ്വാഗതസംഘം രൂപീകരിച്ചു
Saturday, August 20, 2016 6:59 AM IST
ദുബായ്: യുഎഇ വായനാ വർഷത്തിന്റെ ഭാഗമായി വായന, ഭാഷ, സാഹിത്യ പരിപോഷണത്തിനുവേണ്ടി സാഹിത്യ ശില്പശാല സംഘടിപ്പിക്കാൻ ദുബായ് കെഎംസിസി സർഗധാര തീരുമാനിച്ചു.

ഓഗസ്റ്റ് 26നു (വെള്ളി) രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ നടക്കുന്ന ക്യാമ്പിൽ എഴുത്തിന്റെ പണിപ്പുര എന്ന സെഷന്റെ ഭാഗമായി കഥ കവിത രംഗത്തുള്ള ക്യാമ്പ് അംഗങ്ങൾക്കായി ക്ലാസുകൾ നടക്കും. തുടർന്നു ഭാഷ പരിപോഷണത്തിന്റെ ഭാഗമായി വശമുള്ള ഭാഷയുടെ സൗന്ദര്യം എന്ന വിഷയത്തിൽ പ്രഭാഷണവും മുഖാമുഖവും നടക്കും. സമാപന സെഷനിൽ കല സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ രംഗത്തു അംഗീകാരങ്ങൾ നേടിയ വ്യക്‌തിത്വങ്ങളെ ആദരിക്കുകയും സാഹിത്യ കൃതികൾ വിതരണം നടത്തുകയും ചെയ്യും.

യോഗം കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മായിൽ, അബ്ദുൽ കാദർ അരിപ്പാമ്പ്ര, എം.എ. മുഹമ്മദ് കുഞ്ഞി, ആർ. ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ (ചെയർമാൻ), സുബൈർ വെള്ളിയോട് (ജനറൽ കൺവീനർ), ഇസ്മായിൽ ഏറാമല (ഡയറക്ടർ), സുഫൈദ് ഇരിങ്ങണ്ണൂർ (കോഓർഡിനേറ്റർ) എന്നിവരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.

ക്യാമ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു നിസാമുദ്ദീൻ കൊല്ലം, മൊയ്തു മക്കിയാട്, ടി.എം.എ. സിദ്ദീഖ്, അസീസ് മണമ്മൽ, വി.കെ. റഷീദ്, സിറാജ് തളിക്കുളം, റയിസ് കോട്ടയ്ക്കൽ, അഹ്മദ് സാലി, ഷുക്കൂർ കാരയിൽ, ഷിബു കാസിം, കെ.വി. ഹാഫ്നാസ്, സിദ്ദീഖ് ചൗക്കി, അഷ്റഫ് പള്ളിക്കര, അബ്ദുള്ളകുട്ടി ചേറ്റുവ, പി.വി. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ