ഇന്ത്യ പ്രസ് ക്ലബ്ബ് മാധ്യമ അവാർഡിനു അപേക്ഷ ക്ഷണിച്ചു
Saturday, August 20, 2016 6:55 AM IST
ഡാളസ്: അമേരിക്കയിലെ ഇന്ത്യൻ പത്രദൃശ്യ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മികച്ച പത്ര പ്രവർത്തകനുള്ള മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യ പ്രസ് ക്ലബ്ബ് 2010 ൽ ആണു ആദ്യമായി മാധ്യമ അവാർഡ് ഏർപ്പെടുത്തുന്നത്. എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി), ഡി. വിജയമോഹൻ (മലയാള മനോരമ), ടി.എൻ. ഗോപകുമാർ (ഏഷ്യാനെറ്റ്), ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്) തുടങ്ങിയവർക്ക് മാധ്യമ ശ്രീ അവാർഡും കൈരളി ടിവി മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസിനു മാധ്യമ രത്ന അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.

കേരളത്തിൽ പത്രദൃശ്യ മാധ്യമ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞടുക്കുന്നത്. പ്രശംസ ഫലകവും ഒരു ലക്ഷം രൂപയും രണ്ടാഴ്ചത്തെ അമേരിക്കൻ പര്യടനം എന്നിവ അടങ്ങുന്നതാണ് അവാർഡ്. അപേക്ഷകന് മാധ്യമ രംഗത്ത് കുറഞ്ഞത് പത്തു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും പത്ര പ്രവർത്തന ജീവിതത്തെക്കുറിച്ചും രണ്ടു പേജിൽ കവിയാതെ ഇമെയിൽ ചെയ്യുക. സെപ്റ്റംബർ 15നുള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം. പ്രാരംഭ സെലക്ഷനുശേഷം കേരളത്തിലെ പ്രമുഖർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. വിവിധ അമേരിക്കൻ നഗരങ്ങളിൽ നടക്കുന്ന പരിപാടികളിൽ ജേതാവിനെ ആദരിക്കും.

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ശുരമംമൃറ2016* ഴാമശഹ.രീാ

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ശിറശമുൃലരൈഹൗയ .ീൃഴ

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ