ബർഗൻഫീൽഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പാചരണം സെപ്റ്റംബർ മൂന്നു മുതൽ
Saturday, August 20, 2016 6:53 AM IST
ബർഗൻഫീൽഡ്: ബർഗൻഫീൽഡ് സെന്റ് മേരീസ് സിറിയക് ഓർത്തോഡോക്സ് ദേവാലയത്തിൽ സെപ്റ്റംബർ മൂന്നു (ശനി) 10 (ശനി) വരെ എട്ടുനോമ്പും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനപെരുന്നാളും കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലൂസ് ദ്വിതീയന്റെ ഓർമപ്പെരുന്നാളും ആചരിക്കുന്നു.

മൂന്നിനു (ശനി) പൗലൂസ് ദ്വിതീയൻ ബാവായുടെ ഓർമദിനത്തിൽ യൽദോ മോർ തീത്തോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. എല്ലാദിവസവും രാവിലെ വിശുദ്ധ കുർബാനയും തുടർന്നു ധ്യാനവും നടക്കും. അഞ്ചിനു (തിങ്കൾ) 9.30 നു പ്രത്യേക കുടുംബനവീകരണധ്യാനവും കുമ്പസാരവും ഉണ്ടായിരിക്കും.

മലങ്കര സഭയിലെ സുവിശേഷ പ്രാസംഗികനും ശലോം ടിവിയിലെ സ്‌ഥിരസാന്നിധ്യവുമായ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പയും ഇടവകയുടെ ആദ്യവികാരിയും സെമിനാരി അധ്യാപകനും സൈക്കോളജിസ്റ്റുമായ റവ. ഡോ. എ.പി.ജോർജും രാവിലെ 9.30 നും വൈകുന്നേരം ആറിനും ധ്യാനങ്ങൾ നയിക്കും.

ഒമ്പതിനു (വെള്ളി) വൈകുന്നേരം 5.30നു ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ വിശ്വാസികളെ ആശിർവദിക്കും.

നോമ്പു വീടൽ ദിനമായ 10നു കാനനായ അതിഭദ്രാസനാധിപൻ അയൂബ്
മോർ സിൽവാനിയോസ് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു പ്രദക്ഷിണവും നേർച്ചവിളമ്പും സ്നേഹവിരുന്നും നടക്കും.

വിവരങ്ങൾക്ക്: ഫാ. ജോസഫ് വർഗീസ് 845 242 8829, ജോയി വർഗീസ് 201 724 2287, തോമസ് ഐസക് 201 873 6683.

<ആ>റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ