ബഹറിൻ ദേവർ കോവിൽ മഹല്ല് കൂട്ടായ്മ രൂപീകരിച്ചു
Friday, August 19, 2016 8:10 AM IST
മനാമ: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുള്ള ദേവർകോവിൽ മഹല്ല് നിവാസികളുടെ കൂട്ടായ്മ ബഹറിനിൽ രൂപീകരിച്ചു.

പുതിയ ഭാരവാഹികളായി ജമാൽ കുഞ്ഞിപ്പറമ്പത്ത് മുഖ്യ രക്ഷാധികാരിയായും ദേവർ കോവ് സ്വദേശികളായ പി.വി. ആലിക്കുട്ടി (പ്രസിഡന്റ്), അഷ്റഫ് പുത്തലത്ത്, എ.കെ. നിറാജ് (വൈസ് പ്രസിഡന്റുമാർ), ഒ.വി. അബ്ദുൽ ഹമീദ് (ജനറൽ സെക്രട്ടറി), റസൽ പുത്തലത്ത്, എം.കെ. നൗഫൽ (ജോ. സെക്രട്ടറിമാർ), എൻ.പി. മൊയ്തു (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി കെ.വി. ഫൈസൽ, വി.പി. അഷ്റഫ്, അസ്ഹർ മാഠത്തിൽ, കെ.വി. മജീദ്, എം.കെ.ടി. ലത്തീഫ്, വി.പി. മനാഫ്, മുനീർ ഷെയ്ക്ക്, നാസർ പരന്തിലാട്ട്, കെ.വി.നസീർ, കെ.വി. അൻവർ, അജിനാസ്, കെ.പി.കുഞ്ഞമ്മദ്, സാലി പുത്തലത്ത്, ഒ.വി. ഇർഫാൻ, നിസാം ഓണിയിൽ, ഒ.പി. അമ്മദ്, നൗഷാദ് വളപ്പൻ, സയിദ് കരുവനീകണ്ടി, എം.കെ.ടി. റസൽ, യുകെബി നിസാർ എന്നിവരേയും തെരഞ്ഞെടുത്തു.

ബഹറിൻ ദേവർ കോവിൽ മഹല്ല് കൂട്ടായ്മ എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടായ്മ നാട്ടിലെ നുസ്റത്തുൽ ഇസ്ലാം സംഘം ദേവർകോവ് മഹല്ല് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുകയെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

വിവരങ്ങൾക്ക് 38399069.