ടാമ്പായിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
Friday, August 19, 2016 6:25 AM IST
ടാമ്പ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായിൽ വിവിധ അേസഇാസിയേഷനുകൾ ഒത്തുചേർന്ന് ആചരിച്ചു.

എംഎസിഎഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ ഏബ്രഹാം ചാക്കോ, ജോയിന്റ് സെക്രട്ടറി സജി കരിമ്പന്നൂർ, കമ്മിറ്റി അംഗങ്ങളായ തോമസ് ജോർജ്, സുനിൽ വർഗീസ്, ഷോണി ഏബ്രഹാം തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. തമ്പി ഇലവുങ്കൽ, ജേക്കബ് വഞ്ചിപ്പുരയ്ക്കൽ തുടങ്ങിയവരുടെ ശിക്ഷണത്തിൽ യുവജനങ്ങളും കൗമാരക്കാരും അവതരിപ്പിച്ച ചെണ്ടമേളവും ശിങ്കാരിമേളവും ശ്രദ്ധേയമായി.

എംഎസിഎഫ് ഓണം സെപ്റ്റംബർ 10ന് ക്നാനായ കമ്യൂണിറ്റി സെന്ററിൽ നടക്കുമെന്നു പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്തും സെക്രട്ടറി ഷീലാ ഷാജുവും അറിയിച്ചു. ഉച്ചയ്ക്ക് 12നു ഓണസദ്യയോടുകൂടി പരിപാടികൾ ആരംഭിക്കും. 51 പേരുടെ ചെണ്ടമേളം പാഞ്ചാരിമേളം ശിങ്കാരിമേളം ഘോഷയാത്ര തുടങ്ങി മലയാളത്തനിമയുള്ള എല്ലാ ഓണപരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം