ഷിക്കാഗോ സെന്റ് മേരീസിൽ കന്യാമറിയത്തിന്റെ ദർശന തിരുനാൾ ആഘോഷിച്ചു
Friday, August 19, 2016 6:20 AM IST
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന തിരുനാൾ ഓഗസ്റ്റ് ഏഴു മുതൽ 15 വരെ ഭക്‌ത്യാദരപൂർവം ആഘോഷിച്ചു.

ഏഴിനു രാവിലെ 10നു ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ പാട്ടുകുർബാനയെ തുടർന്ന് തിരുനാളിനു കൊടിയേറി. തുടർന്നു തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം ആഘോഷമായ പാട്ടുകുർബാന, മാതാവിന്റെ നൊവേന, വചന പ്രഘോഷണം എന്നിവ നടന്നു.

വെളളി വൈകുന്നേരം വിശുദ്ധ കുർബാന, നൊവേന, ഇടവകയിലെ കൂടാരയോഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യ, കുട്ടികളുടെ ഡാൻസ് എന്നിവ നടന്നു. ശനി വൈകുന്നേരം വിശുദ്ധ കുർബാന, നൊവേന, കപ്ലോൻ വാഴ്ച, സെന്റ് മേരീസ് ഇടവകയും സേക്രഡ് ഹാർട്ട് ഇടവകയും അവതരിപ്പിച്ച സംഗീത നൃത്ത ഹാസ്യ സന്ധ്യ, സ്കിറ്റ്, മാജിക് ഷോ എന്നിവ നടന്നു. 14നു രാവിലെ 10ന് ഫാ. റെനി കട്ടേലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാനയെ തുടർന്നു തിരുനാൾ പ്രദക്ഷിണം, വാദ്യമേളം, കഴുന്ന്, അടിമ വയ്പ്, ലേലം, സ്നേഹ വിരുന്ന് എന്നിവ നടന്നു. 15നു വൈകുന്നേരം ആറിന് ക്നാനായ സെമിത്തേരിയിൽ ഒപ്പീസും തുടർന്നു പളളിയിൽ മരിച്ചവർക്കുവേണ്ടി വിശുദ്ധ കുർബാനയും നടന്നു.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് സിറിയക് കൂവക്കാട്ടിലും കുടുംബവുമാണ്. ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജനറൽ കൺവീനറും ജോയി ചെമ്മാച്ചേൽ ജോയിന്റ് കൺവീനറുമായുളള കമ്മിറ്റികളാണ് തിരുനാൾ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത്.

<ആ>റിപ്പോർട്ട്: ജോണിക്കുട്ടി ജോസഫ്
<ശാഴ െൃര=/ിൃശ/2016മൗഴൗെേ19സരിമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>