‘അസഹിഷ്ണുതയിലൂടെ അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമം’
Thursday, August 18, 2016 7:05 AM IST
മസ്ക്കറ്റ്: ലോകത്തിനു മുന്നിൽ ഭാരതം ആത്മാഭിമാനത്തോടെ തല ഉർത്തി നിൽക്കുന്നതിനു പിന്നിലെ ത്യാഗം മറന്ന് രാജ്യത്ത് അസഹിഷ്ണുതയുടെ വിത്തുപാകി അരാജകത്വം സൃഷ്‌ടിക്കുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്‌തികളെ ഒറ്റപ്പെടുത്തണമെന്നു മുൻ എംപി ഡോ. കെ.എസ്. മനോജ്. ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീണ്ട സഹന സമരത്തിലൂടെ ധീരദേശാഭിമാനികൾ നേടിത്തന്ന സ്വാതന്ത്ര്യ ചരിത്രത്തെ മാറ്റി എഴുതുന്നതിനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ഇതു രാജ്യത്തിന് അപകടമാണ്. കോൺഗ്രസിന്റെ വിശാലമായ വീക്ഷണവും ജനങ്ങളുടെ ഐക്യവുമായിരുന്നു ഇന്ത്യയെ ലോക രാജ്യങ്ങൾക്കു മുമ്പിൽ തല ഉയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതെന്നും ഡോ. മനോജ് പറഞ്ഞു.

പ്രസിഡന്റ് സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഒമാനിലെ പ്രവാസി കോൺഗ്രസ് കൂട്ടായ്മകളുടെ സ്‌ഥാപക നേതാവായിരുന്ന എം.ജെ. സലിം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി

എൻ.ഒ. ഉമ്മൻ, വൈസ് പ്രസിഡന്റ് ഹൈദ്രോസ് പതുവന എന്നിവർ പ്രസംഗിച്ചു. ത്രിവർണ പതാകയിൽ ആലേഖനം ചെയ്ത കേക്കു മുറിച്ചാണ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. ഒഐസിസി കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. തിരുവത്ര നസീർ, പുനലൂർ ബിജു, കണ്ണൂർ രവി, പട്ടുവം സതീഷ് എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം

<ശാഴ െൃര=/ിൃശ/2016മൗഴൗെേ18ാമിീഷഷ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>