‘ഫാസിസത്തിന്റെ ഭിന്നഭാവങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണം’
Thursday, August 18, 2016 7:01 AM IST
കുവൈത്ത്: കലാലയം സാംസ്കാരിക വേദി സ്വാതന്ത്ര്യദിനത്തിൽ ഫർവാനിയ, കുവൈത്ത് സിറ്റി, ജലീബ്, ഫഹാഹീൽ സോണുകളിൽ ‘ഫാസിസം അധികാര കേന്ദ്രമാകുമ്പോൾ’എന്ന വിഷയത്തിൽ വിചാരസദസുകൾ സംഘടിപ്പിച്ചു.

സമസ്ത മേഖലകളിലും അധീശത്വം സ്‌ഥാപിച്ചുകൊണ്ടിരിക്കുന്ന അധികാര ഫാസിസത്തിന്റെ ഭിന്നഭാവങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കുന്നതിൽ സാംസ്കാരിക കൂട്ടായ്മകൾ ജാഗ്രത പുലർത്തമെന്നു വിചാര സദസ് അഭിപ്രായപ്പെട്ടു.

അബ്ദുൽ ഫത്താഹ് തൈയിൽ(കെകെഎംഎ നാഷണൽ വൈസ് പ്രസിഡന്റ്), ഷുക്കൂർ മൗലവി കൈപ്പുറം (ഐസിഎഫ് മിഡിൽഈസ്റ്റ് സെക്രട്ടറി), അബ്ദുള്ള വടകര (ഐസിഎഫ് കുവൈത്ത് നാഷണൽ ദഅവാ സെക്രട്ടറി), സയിദ് സൈദലവി സഖാഫി തങ്ങൾ (ഐസിഎഫ് ഫഹാഹീൽ സെൻട്രൽ പ്രസിഡന്റ്) സമീർ മുസ്ലിയാർ, സലിം മാസ്റ്റർ, സാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ്, അബൂബക്കർ സിദ്ധീഖ് കൂട്ടായി, റഷീദ് ചെറുശോല തുടങ്ങിയവർ വിവിധ സോണുകളിലെ വിചാര സദസുകളിൽ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ