മിസിസൗഗ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Thursday, August 18, 2016 6:59 AM IST
ഒന്റാരിയോ: മിസിസൗഗ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിനു (ശനി) എറ്റോബിക്കോവിലുള്ള മൈക്കിൾ പവർ സെന്റ് ജോസഫ് സ്കൂളിൽ നടക്കും. വൈകുന്നേരം അഞ്ചു മുതലാണ് ആഘോഷ പരിപാടികൾ.

പുലികളിയും താലപ്പൊലിയും ചെണ്ടമേളവും പൂക്കളവുമായി വർണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് മാവേലിമന്നനെ എതിരേൽക്കുക. പരാമ്പര്യ രീതിയിലുള്ള ഓണസദ്യക്കുശേഷം കാനഡയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേള, നൃത്തം, തിരുവാതിര, ഹാസ്യകല തുടങ്ങിയ കലാ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് മുഖ്യ പ്രാരംഭകരാകുന്ന പരിപാടിയുടെ മുന്നോടിയായി കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘മാവേലി കാനഡയിൽ’ എന്ന ആശയത്തെ മുൻനിർത്തിയുള്ള ചിത്രം ഇമെയിൽ വഴി അയച്ചു കിട്ടുന്നതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം പരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന ബുക്കിന്റെ മുഖചിത്രമായി പ്രകാശനം ചെയ്യും.

മത്സരം സംബന്ധിച്ച വിവരങ്ങൾക്കും പരിപാടിയുടെ പ്രവേശന പാസുകൾ ലഭിക്കുന്നതിനും അസോസിയേഷനുമായി ബന്ധപ്പെടണമെന്നു സംഘാടകർ അഭ്യർഥിച്ചു. പുതിയ അംഗത്വത്തിനുള്ള അപേക്ഷയും ഇതോടൊപ്പം സ്വീകരിക്കും.

വിവരങ്ങൾക്ക്: 6472956474

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋാമശഹ: ാശശൈമൈൗഴമസലൃമഹമമൈീരശമശേീി* ഴാമശഹ.രീാ
എമരലയീീസ : വേേുെ://ംംം.ളമരലയീീസ.രീാ/ ങശശൈമൈൗഴമഗലൃമഹമ