ടൊറേന്റോ നഗരം അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തിന്റെ തിരക്കിലേയ്ക്ക്
Thursday, August 18, 2016 6:59 AM IST
ടൊറേന്റോ: നാല്പത്തൊന്നാമത് അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തിനായി ടൊറേന്റോ നഗരം അണിഞ്ഞൊരുങ്ങി. മൂന്നു ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഗാലാസ്പെഷൽ പ്രദർശനങ്ങൾക്കായുള്ള ആദ്യത്തെ 70 ചിത്രങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചു.

ആന്തോൺ ഫുക്വയുടെ ദ മാഗ്നിഫിസെന്റ് സെവെൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഠവല ങമഴിശളശരലിേ ടല്ലി) ആണ് ഉദ്ഘാടനചിത്രം. ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് പ്രസിദ്ധ നടനായ ഡെൻസെൽ വാഷിംഗ്ടൻ ആണ്.

ഇന്ത്യൻ ചലച്ചിത്രകാരനായ വിക്രം ഗാന്ധിയുടെ, ബറാക് ഒബാമയെക്കുറിച്ചുള്ള ബയോപിക് ആയ ‘ബാരി’, സംവിധാനരംഗത്ത് നവാഗതയായ കൊങ്കണാ സെൻ ശർമ്മയുടെ ‘എ ഡെത്ത് ഇൻ ദ ഗുൻജ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അ ഉലമവേ ശി വേല ഏൗിഷ), മീരാ നയ്യാറുടെ ‘ക്വീൻ ഒഫ് കത്വെ’ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഝൗലലി ീള ഗമേംല), പാവ്ലോ നെരൂദയെക്കുറിച്ച് പാവ്ലോ ലറെയ്ൻ തയാറാക്കിയ ‘നെരൂദ’, അസ്ഗർ ഫർഹദിയുടെ ‘ദ സെയിൽസ്മാൻ’, ഒലിവർ സ്റ്റോണിന്റെ ‘സ്നോഡെൻ’, പീറ്റർ ബെർഗിന്റെ ‘ഡീപ് വാട്ടർ ഹൊറൈസൺ’, നേറ്റ് പാർക്കറിന്റെ ‘ബെർത്ത് ഓഫ് എ നേഷൻ’, ടോം ഫോർഡിന്റെ ‘നൊക്റ്റർണൽ ആനിമൽസ്’, കിം ജീ വൂണി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഗശാ ഖലലംീീി) ന്റെ ‘ദി ഏയ്ജ് ഒഫ് ഷാഡോസ്’, എലിനോർ കൊപ്പോളയുടെ ‘പാരിസ് കാൻ വെയ്റ്റ്’ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജമൃശെ ഇമി ണമശേ), വെർനർ ഹെർസോഗിന്റെ ‘സോൾട്ട് ആൻഡ് ഫയർ’ എന്നീ ചിത്രങ്ങൾ ഉൾപെടുന്ന ആദ്യ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ലോകപ്രശസ്തരായ ചലച്ചിത്രകാരന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങൾക്കുള്ള മാസ്റ്റേഴ്സ് വിഭാഗത്തിൽ ആന്ദ്രേ വാജ്ദ (പോളണ്ട്), ജിയൻ ഫ്രാങ്കോ റോസി (ഇറ്റലി), പെദ്രോ അൽമൊദോവർ (സ്പെയിൻ), കിം കി ഡൂക്ക് (തെക്കൻ കൊറിയ) എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയുടെ അഭിമാനമായി അടൂർ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘ദ ബെയ്റ്റ്’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

മുന്നൂറോളം ചിത്രങ്ങളുടെ പേരുകൾ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും.

കെല്ലി ഫ്രെമോണിന്റെ ‘ദി എഡ്ജ് ഒഫ് സെവന്റീൻ’ ആണ് അവസാനദിവസത്തെ പ്രധാനചിത്രങ്ങളിലൊന്ന്.

<ആ>റിപ്പോർട്ട്: സുരേഷ് നെല്ലിക്കോട്