ദേശഭക്‌തിനിറഞ്ഞ സ്വാതന്ത്ര്യദിനാഘോഷം ഷിക്കാഗോയിൽ
Thursday, August 18, 2016 2:02 AM IST
ഷിക്കാഗോ: ഗോപിയോ ഷിക്കാഗോയുടേയും, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടേയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന പരേഡ് നടത്തുകയുണ്ടായി. ഗോപിയോ ഷിക്കാഗോ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ പ്രസിഡന്റ് എലിസബത്ത് ചെറിയാൻ, സെക്രട്ടറി സുഭാഷ് ജോർജ് എന്നിവർ നേതൃത്വം നൽകി. കുര്യൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടമേളം പരേഡിന് കൊഴുപ്പേകി.

ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന നേപ്പർവില്ലയിൽനിന്ന് എൺപത് ഫ്ളോട്ടുകളാണ് ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്നത്. കോൺസൽ ജനറൽ ഓഫ് ഇന്ത്യ ഡോ. ഔസേഫ് സെയ്ദ്, ലഫ്റ്റനന്റ് ഗവർണ്ണർ എറാലേയൻ സൽഗുനേറ്റി എന്നിവർ മുഖ്യാതിഥികളായിരുന്നു. കൃഷ്ണ ബൻസാലിന്റെ നേതൃത്വത്തിലുള്ള നേപ്പർവിൽ ഇന്ത്യൻ ഔട്ട്റീച്ച് കമ്യൂണിറ്റി ആണ് 15,000–ത്തിലധികം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സുനീധി ചൗഹാന്റെ നേതൃത്വത്തിലുള്ള ഗാനമേള, വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരുടെ നൃത്ത പരിപാകൾ എന്നിവ മാറ്റുകൂട്ടി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ18ൃൃമ4.ഷുഴ മഹശഴി=ഹലളേ>