കൊയിലാണ്ടി സിഎച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചു
Wednesday, August 17, 2016 8:03 AM IST
കുവൈത്ത് സിറ്റി: സി.എച്ച്. സെന്റർ കുവൈത്ത് ചാപ്റ്റർ രൂപീകരണ യോഗം ഓഗസ്റ്റ് നാലിനു അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു.

കൗൺസിൽ യോഗം കെഎംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം സചയ്തു. ഫവാസ് പയ്യോളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, വൈസ് പ്രസിഡന്റുമാരായ ഫാറൂഖ് ഹമദാനി, ഹതീഖ് കൊല്ലം എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ടി.വി. അബ്ദുൾ ലത്തീഫ് (ചെയർമാൻ), റഷീദ് മണ്ടോളി, ഷാഫി കൊല്ലം, നിസാർ അലങ്കാർ, നിയാസ് കൊയിലാണ്ടി, കരീം പൂക്കാട്, കരീം കവലാട് (വൈസ് ചെയർമാൻമാർ), ഫവാസ് പയ്യോളി (ജനറൽ കൺവീനർ), അനുഷാദ് തിക്കോടി, ഇല്യാസ് പാടത്ത്, വി.ടി. ഹസൻ, ഷമീർ തിക്കോടി, സുബൈർ സി.കെ. റവാബി, കാസിം അബ്ദുള്ള (ജോ. സെക്രട്ടറിമാർ), അഹമ്മദ് കടലൂർ (ട്രഷറർ), ഹനീഫ കടലൂർ (ഓഡിറ്റർ) എന്നിവരേയും രക്ഷാധികാരികളായി സാലിഹ് ബാത്ത, ഫാറൂഖ് ഹമദാനി, ഹതീഖ് കൊല്ലം, ബഷീർ ബാത്ത, റഹൂഫ് മശ്ഹൂർ തങ്ങൾ, പി.വി. ഇബ്രാഹിം, ഷബീർ മണ്ടോളി, അസീസ് തിക്കോടി എന്നിവരേയും തെരഞ്ഞെടുത്തു.

കുവൈത്ത് കെഎംസിസിയുടെ സിഎച്ച് സെന്റർ സബ് കമ്മിറ്റി ചെയർമാൻ അസ്ലം കുറ്റിക്കാട്ടൂർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ടി.വി. ഷാഫി കൊല്ലം, അഹമ്മദ് കടലൂർ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ