മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Wednesday, August 17, 2016 6:16 AM IST
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ‘ഭാരതീയം’ എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 15നു നടന്ന യോഗം രക്ഷാധികാരി ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുവാൻ ഇന്ത്യൻ എംബസി അനുമതി പത്രം നൽകിയ തോമസ് പള്ളിക്കലിനു രക്ഷാധികാരി സണ്ണി പത്തിച്ചിറ പൊന്നാട അണിയിച്ചു. അസോസിയേഷന്റെ ഈ വർഷത്തെ രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അസോസിയേഷൻ സ്വരൂപിച്ച തുകയും അൽവഹീദ കമ്പനിയുടെ സംഭാവനയും അൽവഹീദ കമ്പനി ഓപ്പറേഷൻ മാനേജർ വർഗീസ് പോൾ മുൻ പ്രസിഡന്റുമാരായ ഫിലിപ്പ് സി.വി. തോമസ്, നൈനാൻ ജോൺ, എ.ഐ. കുര്യൻ എന്നിവർക്കു കൈമാറി.

പ്രസിഡന്റ് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാത്യു ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കണ്ടിയൂർ, പൊതുപ്രവർത്തകരായ സാം പൈനുംമൂട്, രാജീവ് നാടുവിലേമുറി, ട്രഷറർ പ്രമോദ് ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. തുടർന്നു എലൻസ ഗ്രൂപ്പിന്റെ ഓർക്കസ്ട്രയും നൃത്തനൃത്യങ്ങളും മറ്റു സാംസ്കാരിക പരിപാടികളും അരങ്ങേറി.

സാബു മാവേലിക്കര, ഫ്രാൻസിസ് ചെറുകോൽ, ദിലീപ്, പ്രവീൺ കുറുപ്പ്, ജ്യോതിഷ്, അനീഷ് കുട്ടാപ്പി, തോമസ് മാത്യു, അനു, രതീഷ് നായർ, മനു എന്നിവർ നിയന്ത്രിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ