കർദിനാൾ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസ്
Wednesday, August 17, 2016 6:14 AM IST
ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളി ഡിഎസ്വൈഎമ്മിന്റെ ആഭിമുഖ്യത്തിൽ ഡൽഹി എൻസിആർ പരിധിയിലുള്ള കത്തോലിക്ക ഇടവകകൾക്കായി സംഘടിപ്പിച്ച കർദിനാൾ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസ് മത്സരത്തിൽ മയൂർ വിഹാർ–1 സെന്റ് മേരീസ് ഇടവകയിലെ പ്രിൻസി ജയ്മോൻ, ഷീബ പോളി എന്നിവർ ഒന്നാം സ്‌ഥാനം നേടി.

അശോക് വിഹാർ സെന്റ് യൂദാ തദേവൂസ് ഇടവകയിലെ നിഷ ജോസഫ്, ലാലി വർഗീസ് എന്നിവർ രണ്ടാം സ്‌ഥാനവും ബുരാരി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇടവകയിലെ ലാലി ആന്റണി, ലൗലി ആന്റണി എന്നിവർ മൂന്നാം സ്‌ഥാനവും നേടി.

പാലം ഫൊറോന പള്ളി വികാരി ഫാ. അനൂപ് നരിമറ്റത്തിൽ സമ്മാനദാനം നിർവഹിച്ചു. ഫരീദാബാദ് രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. ജിജു തുരുത്തിക്കര ക്വിസ് മാസ്റ്റർ ആയിരുന്നു.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്