ന്യൂയോർക്ക് എബനേസർ മാർത്തോമാ ചർച്ച് ആഭിമുഖ്യത്തിൽ പിക്നിക്ക് നടത്തി
Wednesday, August 17, 2016 12:42 AM IST
ന്യൂയോർക്ക്: പോർട്ട്ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിന്റെ ഈവർഷത്തെ പിക്നിക്ക് ഓഗസ്റ്റ് 13–നു ശനിയാഴ്ച ന്യൂറോഷലിലുള്ള ഗ്ലെൻ ഐലന്റ് പാർക്കിൽ വച്ചു നടത്തി. രാവിലെ പത്തിനു വികാരി റവ സോണി ഫിലിപ്പിന്റെ പ്രാർത്ഥനയോടെ 2016–ലെ പിക്നിക്കിന് തുടക്കമായി.

പിക്നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് കൂടുതൽ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങൾക്ക് തുടക്കമായി. പൊരിയുന്ന ചൂടിനെ വകവെയ്ക്കാതെ കൊച്ചു കുട്ടികളടക്കം കടന്നുവന്ന എല്ലാവരും മത്സരങ്ങളിൽ പങ്കാളികളായി.

ഉച്ചഭക്ഷണത്തിന് ബാർബിക്യൂ കൂടാതെ വൈവിധ്യമാർന്ന ഭക്ഷണപാനീയങ്ങൾ ഒരുക്കിയിരുന്നു. ഈവർഷത്തെ പിക്നിക്കിന്റെ ഭക്ഷണക്രമീകരണങ്ങൾക്ക് ഈപ്പൻ ജോസഫ്, തോമസ് ശാമുവേൽ, ജോൺ സി. മത്തായി, ജേക്കബ് മാത്യു എന്നിവർ നേതൃത്വംകൊടുത്തു. കായിക മത്സരങ്ങൾക്ക് ബഞ്ചമിൻ ജേക്കബ്, രേഷ്മ ജോസഫ്, സി.എസ് ചാക്കോ എന്നിവരും, സമ്മാനദാന പരിപാടിക്ക് ആൻസി ജോസഫ്, റബേക്ക ജോസഫ്, ഏലിയാമ്മ ചാക്കോ എന്നിവർ നേതൃത്വം കൊടുത്തു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ17മുമ10.ഷുഴ മഹശഴി=ഹലളേ>

ഇടവകയുടെ സുഹൃത്തുക്കളായ ധാരാളം പേർ ഈ പിക്നിക്കിൽ സംബന്ധിച്ചതുകൂടാതെ റവ. ഏബ്രഹാം കുരുവിളയും, ആൻ കൊച്ചമ്മയും ഈവർഷത്തെ പിക്നിക്കിലെ പ്രധാന അതിഥികളായിരുന്നു.

എബനേസർ മാർത്തോമാ ചർച്ചിന്റെ ഈവർഷത്തെ പിക്നിക്ക്, റവ. ഏബ്രഹാം കുരുവിളയുടെ പ്രാർത്ഥനയോടും സോണി ഫിലിപ്പ് അച്ചന്റെ ആശീർവാദത്തോടുംകൂടി പര്യവസാനിച്ചു. കടന്നുവന്ന എല്ലാവർക്കും റവ. സോണി ഫിലിപ്പ്, റവ. ഏബ്രഹാം കുരുവിള എന്നിവർ സമ്മാനദാനം നിർവഹിച്ചു. സി.എസ് ചാക്കോ (കൺവീനർ) കടന്നുവന്ന എല്ലാവർക്കും ഇടവകയുടെ പേരിലുള്ള നന്ദിയും സ്നേഹവും അറിയിച്ചു. സെക്രട്ടറി സി.എസ്. ചാക്കോ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ17മുമ11.ഷുഴ മഹശഴി=ഹലളേ>