യുവജന സഖ്യം റീജണൽ കോൺഫറൻസ് നടത്തി
Tuesday, August 16, 2016 8:11 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കൻ മാർത്തോമ യുവജനസഖ്യത്തിന്റെ മിഡ് വെസ്റ്റ് റീജണൽ കോൺഫറൻസ് ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ നടന്നു.

ഓഗസ്റ്റ് 13നു രാവിലെ ആരംഭിച്ച റീജണൽ കോൺഫറൻസിന് പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ അധ്യക്ഷത വഹിച്ചു. ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വർഷത്തെ പഠന വിഷയമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എമാശഹ്യ മെ മ റീാലെശേര രവൗൃരവ’നെ പറ്റി ഷിക്കാഗോ സെന്റ് തോമസ് ഇടവക വികാരി റവ. ഡോ. കെ. ശലോമോൻ ക്ലാസെടുത്തു. സെന്റ് തോമസ് യുവജന സഖ്യാംഗങ്ങൾ നേതൃത്വം കൊടുത്ത പ്രാർഥനയോടെ ആരംഭം കുറിച്ച കോൺഫറൻസിനെത്തിയ ഏവർക്കും സെന്റ് തോമസ് യുവജനസഖ്യം സെക്രട്ടറി റെനി ശാമുവൽ സ്വാഗതം ആശംസിച്ചു.

ഈ വാർഷിക കൂടിവരവിലൂടെ ദൈവ വചന പഠനത്തിനും ബന്ധങ്ങളുടെ പുതുക്കത്തിനും അവസരമൊരുങ്ങുന്നു എന്നുള്ളത് ഏവർക്കും സന്തോഷകരമായ അവസരമായി മാറുന്നു. റവ. ഏബ്രഹാം സ്കറിയ, റവ. ഡോ. കെ. ശലോമോൻ, റവ. സോനു വർഗീസ്, റവ. ക്രിസ്റ്റഫർ ഡാനിയേൽ, റവ. ബൈജു മാർക്കോസ് എന്നിവർ സന്നിഹിതരായിരുന്നു. റീജണൽ യുവജനസഖ്യത്തിന്റെ തുടർന്നുള്ള കർമ പരിപാടികളുടെ ആവിഷ്കരണം സെക്രട്ടറി ബെന്നി പരിമണം നിർവഹിച്ചു. യുവജന സഖ്യം ഭദ്രാസന അസംബ്ലി അംഗം ഷിജി അലക്സ് നന്ദി പറഞ്ഞു.

ഉച്ചകഴിഞ്ഞു നടന്ന റീജണൽ കലാമേളയിൽ ഷിക്കാഗോ മാർത്തോമ യുവജനസഖ്യം വീണ്ടും ചാമ്പ്യന്മാരായി. വ്യക്‌തിഗത ഗ്രൂപ്പ് മത്സര ഇനങ്ങളിൽ വ്യക്‌തമായ മുൻതൂക്കം നേടിയാണ് ഷിക്കാഗോ മാർത്തോമ യുവജന സഖ്യം വീണ്ടും ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്. സെന്റ് തോമസ് മാർത്തോമ യുവജനസഖ്യം രണ്ടാം സ്‌ഥാനം നേടി. റീജണിലെ വിവിധ ശാഖാ യുവജന സഖ്യാംഗങ്ങൾ വിവിധ മത്സരങ്ങളിൽ ആവേശകരമായ പ്രകടനം കാഴ്ചവയ്ക്കുകയും മത്സരങ്ങൾ മികച്ച നിലവാരം പുലർത്തുകയും ചെയ്തു.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം