ഇന്ത്യൻ വംശജനു ആദ്യ റിയോ ഒളിംപിക്സ് മെഡൽ
Tuesday, August 16, 2016 3:16 AM IST
റിയോ: വേൾഡ് മീറ്റേഴ്സിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് 15നു ഇന്ത്യയിലെ ജനസംഖ്യ 132 കോടിയിലധികം വരുമെന്നിരിക്കെ റിയൊ ഒളിംപിക്സിൽ ഒരു മെഡൽ പോലും ഇതുവരെ നേടാൻ ഇന്ത്യയ്ക്കായില്ലെങ്കിലും ബംഗളൂരുവിൽ നിന്നുളള രാഘവ്–സുഷമ റാം ദമ്പതികളുടെ മകനും യുഎസ് ടെന്നീസ് താരവുമായ രാജീവ് റാമിന് ടെന്നീസ് മിക്സഡ് ഡബിൾസിൽ വെളളി മെഡൽ.

ഗോൾഡ് മെഡലിനുവേണ്ടി മത്സരിച്ച വീനസ്– രാജീവ് റാം ജോഡി യുഎസ് ടീം അംഗങ്ങളായ ബെഥനി മാറ്റക്ക് –ജാക്ക് സോക്ക സഖ്യത്തോടാണ് പരാജയപ്പെട്ടത്.

ഇന്ത്യൻ ടെന്നീസ് ജോഡികളായ സാനിയ മിർസ– റോഹൻ ജോഡിയെ പരാജയപ്പെടുത്തിയാണ് വീനസ്– രാജീവ് റാം ഫൈനലിലെത്തിയത്.

ഇന്ത്യൻ മാതാപിതാക്കൾക്ക് കൊളറാഡൊ ഡെൻവറിൽ ജനിച്ച രാജീവിനു ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യൻ പാസ്പോർട്ട് ലഭിക്കുക എന്നത് അസാധ്യമായതിനാലാണ് ആഗ്രഹം സഫലമാകാതിരുന്നതെന്നു രാജീവ് റാം പറഞ്ഞു.

മുപ്പത്തിരണ്ടുകാരനായ രാജീവ് റാം ആദ്യമായാണ് ടെന്നീസിൽ യുഎസിനെ പ്രതിനിധാനം ചെയ്യുന്നതെങ്കിലും ആദ്യ മത്സരത്തിൽ മെഡൽ നേടാനായത് കഠിനവും തുടർച്ചയായ പരിശീലനവും ഒന്നുകൊണ്ടു മാത്രമാണെന്നു റാം പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ