കാതോലിക്ക ബാവായ്ക്ക് ന്യൂയോർക്കിൽ സ്വീകരണം ഓഗസ്റ്റ് 27ന്
Tuesday, August 16, 2016 3:15 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായ്ക്ക് സ്വീകരണം നൽകുന്നു.

ഓഗസ്റ്റ് 27നു (ശനി) രാവിലെ 7.45നു ഫ്ളോറൽ പാർക്കിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചേരുന്ന കാതോലിക്ക ബാവായ്ക്കും ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളാവോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മറ്റു സഭാ നേതാക്കളേയും സ്വീകരിക്കും.

ചെറിലെയ്നിലെ ബ്രയന്റ് അവന്യൂവിൽ നിന്നു പരിശുദ്ധ ബാവായെയും സംഘത്തെയും മുത്തുക്കുടകളുടെയും കത്തിച്ച മെഴുകുതിരികളുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്നു ബാവായുടെ പ്രധാന കാർമികത്വത്തിലും മറ്റു മെത്രാപ്പോലീത്താമാരുടെ സഹകാർമികത്വത്തിലും പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. തുടർന്നു അപ്പോസ്തോലിക വാഴ്വിനുശേഷം 11നു നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന തലത്തിലുള്ള പൊതുസമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളാവോസിന്റെ നേതൃത്വത്തിൽ ആരംഭിക്കും. യോഗത്തിൽ പരിശുദ്ധ കാതോലിക്ക ബാവാ സഭയുടെ സമകാലിക വികസന പദ്ധതികളെക്കുറിച്ചും ആത്മീയ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കും. ചടങ്ങിൽ ഭദ്രാസനത്തിലെ ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള പള്ളികളിലെ കാതോലിക്കാദിന ധനശേഖരം ബാവാ ഏറ്റുവാങ്ങും.

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായുടെ മറ്റു പരിപാടികൾ
ക്രമപ്പെടുത്തുന്നതിനുമായി വർഗീസ് പോത്താനിക്കാട്, ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ഗ്രിഗോറി വർഗീസ് (വികാർ), റവ. ഡോ. സാമുവൽ കോർഎപ്പിസ്കോപ്പ, വർഗീസ് പോത്താനിക്കാട് 917488 2590 ജോസ് തോമസ് 631241 5285, മാത്യു മാത്തൻ 516724 3304, മോൻസി വർഗീസ് 516974 1951, ജോൺ തോമസ് 516236 8509, തോമസ് ചാക്കോ 516770 1643.