നിയമസഭാ സ്പീക്കർക്ക് കെഎസ്സിയിൽ സ്വീകരണം ഓഗസ്റ്റ് 16ന്
Tuesday, August 16, 2016 3:11 AM IST
അബുദാബി: കേരള നിയമ സഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് അബുദാബി കേരള സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.

കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 16നു (ചൊവ്വ) രാത്രി എട്ടിനാണ് സ്വീകരണം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി യുഎഇ സന്ദർശിക്കുന്ന അദ്ദേഹത്തിന് ഉജ്‌ജ്വല സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കെഎസ്സി മാനേജിംഗ് കമ്മിറ്റിയും പ്രവർത്തകരും.

അബുദാബിയിലെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പദ്മനാഭൻ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള