ദുബായ് കെഎംസിസി മൈ ഡോക്ടർ സ്വാതന്ത്ര്യദിന മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 19ന്
Tuesday, August 16, 2016 3:09 AM IST
ദുബായ്: ദുബായ് കെഎംസിസി മൈ ഡോക്ടർ മലബാർ ഗോൾഡ് ക്ലിനിക് കെയർ എന്നിവരുമായി സഹകരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഗാ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തുന്നു.

ഓഗസ്റ്റ് 19നു (വെള്ളി) രാവിലെ എട്ടു മുതൽ ദുബായ് കെഎംസിസി അൽ ബറാഹ ആസ്‌ഥാനത്തു നടക്കുന്ന ക്യാമ്പിൽ ക്ലിനിക് കെയറിലെ വിദഗ്ധ ഡോക്ടർമാർ, ഇന്റർനിസ്റ്റ്, മെഡിക്കൽ ജിപി തുടങ്ങിയവരുടെ സേവനങ്ങളും കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്, എസ്ജിപിടി, പ്രമേഹം, രക്‌ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കുമെന്നു ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂർ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷർ ഇസ്മയിൽ, ഹെൽത്ത് വിംഗ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച്. നൂറുദ്ദീൻ എന്നിവർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടാതാണ്.

വിവരങ്ങൾക്ക്: 042727773, 0506983151.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ