ഗുരുധർമ പ്രചരണസഭ അരിസോണ ‘ജാതിയില്ലാ വിളംബരം’ ശതാബ്ദി ആഘോഷിക്കുന്നു
Tuesday, August 16, 2016 1:08 AM IST
അരിസോണ: ഓഗസ്റ്റ് 27–നു അരിസോണയിലെ ഗിൽബെർട്ടിൽ വച്ചു ഗുരുധർമ പ്രചരണ സഭ അരിസോണ യൂഎസ്എ ‘ജാതിയില്ലാ വിളംബരം’ നൂറാം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളിൽ ഗുരുധർമ പ്രചരണസഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ മുഖ്യ അതിഥിയായിരിക്കും. അശോകൻ വേങ്ങേൾരിൽ (ഫിലഡെൽഫിയ), ഹരി പീതാംബരൻ (പ്രസിഡന്റ്,എസ്എൻഎ,കാലിഫോർണിയ) എന്നിവരും പങ്കെടുക്കും. ഇതോടൊപ്പം ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിക്കുന്നതായിരിക്കും.

സ്വാമികൾ നയിക്കുന്ന വേദപഠന ക്ലാസുകൾ ,സത്സംഗം ,യോഗ ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 480 274 3761 (ശ്രീനി), 480 577 3009 (ഷാനവാസ്), 480 399 8995 (വി ജയൻ), 623 332 1105 (ജോലാൽ).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം