സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തിൽ വലിയ പെരുന്നാളിനു കൊടിയേറി
Tuesday, August 16, 2016 1:07 AM IST
വാക്കീഗൺ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തിൽ ഓഗസ്റ്റ് 18–നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പുതുതായി സ്‌ഥാപിച്ച കൊടിമര കൂദാശയും അതിനെ തുടർന്നു വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് വികാരി ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി.

ഓഗസ്റ്റ് 19,20,21 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാൾ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 20–നു ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് ആറു വരെ ധ്യാനയോഗവും അതിനെ തുടർന്നു സന്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. വൈകിട്ട് ഏഴിനു ക്നാനായ അതിഭദ്രാസനത്തിന്റെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ മെത്രാപ്പോലീത്ത ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ വചനഘോഷണവും, വൈകിട്ട് എട്ടിനു റാസയും, ഒമ്പതിനു സംഗീതവിരുന്നും അതിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 21–നു ഞായറാഴ്ച രാവിലെ 9.30–നു പ്രഭാത പ്രാർത്ഥനയും, 10.30–നു അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയും, തുടർന്ന് റാസ, ആശീർവാദം, ഉച്ചഭക്ഷണം, കല്ലുംതൂവാല എന്നിവയും അതിനുശേഷം ഏകേദേശം 2.45–ഓടെ കൊടിയിറക്കൽ ശുശ്രൂഷയും നടത്തുമെന്നു വികാരി റവ.ഫാ. തോമസ് മേപ്പുറത്ത് അറിയിച്ചു. ഈവർഷത്തെ വലിയ പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത് ബാലു സക്കറിയ മാലത്തുേൾരിയും കുടുംബവുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. തോമസ് മേപ്പുറത്ത് 630 873 0998, സെക്രട്ടറി രാജു മാലിക്കറുകയിൽ 224 619 0455. ദേവാലയ പി.ആർ.ഒ ബിജോയി മാലത്തുശേരിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം