കടുത്ത ചൂട് പ്രതിസന്ധികൾ സൃഷ്‌ടിച്ചേക്കാം
Saturday, August 13, 2016 10:13 AM IST
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ അനുഭവപ്പെട്ട റെക്കോർഡ് ചൂട് ഭാവിയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്‌ടിച്ചേക്കാമെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ ജനങ്ങൾ അതികഠിനമായി ചൂട് അനുഭവിക്കേണ്്ടി വരുന്നതോടൊപ്പം കുടിവെള്ളപ്രശ്നവും നേരിടുമെന്നു ഐക്യരാഷ്ര്‌ടസഭയിലെ ഉദ്യോഗസ്‌ഥരും ശാസ്ത്രജ്‌ഞരും പറയുന്നു.

അങ്ങനെ സംഭവിച്ചാൽ കൂടുതൽ സംഘട്ടനങ്ങളും കുടിയേറ്റവും നേരിടേണ്്ടി വരുമെന്നും യുഎൻ വക്‌താവ് അഡൽ അബ്ദുൽ ലത്തീഫ് പറഞ്ഞു. കുവൈറ്റിലെയും ഇറാഖിലെയും താപനിലകൾ നിരീക്ഷകരെ നടുക്കിയിരുന്നു. കഴിഞ്ഞ മാസം ഇറാഖിലെ ബസ്റ നഗരത്തിൽ 53.8 ഡിഗ്രിയും കുവൈറ്റിൽ 54 ഡിഗ്രിയും ആയിരുന്നു താപനില. ജൂലൈയും ഓഗസ്റ്റുമായിരുന്നു മേഖലയിലെ സമീപകാലത്തെ ഏറ്റവും ചൂടേറിയ മാസങ്ങൾ.