ബംഗ്ലാദേശ് തൊഴിലാളികൾക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കി
Saturday, August 13, 2016 10:07 AM IST
റിയാദ്: ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികൾക്കു മേൽ ഏർപ്പെടുത്തിയിരുന്ന ആറു വർഷം നീണ്്ട വിലക്ക് സൗദി അറേബ്യ നീക്കി. പ്രഫഷണൽ ജോലിക്കാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

സൗദി രാജാവ് സൽമാനും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയാണു ഇതിലേക്കു നയിച്ചതെന്നു രാജ്യത്തെ ബംഗ്ലാദേശ് സ്‌ഥാനപതി ഗോലം മോഷി പറഞ്ഞു. വനിതാ വീട്ടുജോലിക്കാർക്ക് നേരത്തെ മുതൽ ഈ വിലക്ക് ബാധകമായിരുന്നില്ല. പക്ഷേ, ഈ ഗണത്തിലുള്ള പുരുഷന്മാർക്ക് ഇക്കഴിഞ്ഞ ജൂൺ മാസം മുതലാണു വിസ നല്കിത്തുടങ്ങിയത്.