അബുദാബി വെയർഹൗസിൽ വൻ തീപിടുത്തം
Friday, August 12, 2016 7:15 AM IST
അബുദാബി: നിരവധി കമ്പനികളുടെ വെയർഹൗസുകൾ സ്‌ഥിതി ചെയ്യുന്ന മിനായിൽ വൻ തീപിടുത്തം. ഒരു വെയർഹൗസ് പൂർണമായും കത്തി നശിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തീപിടുത്തം ഇനിയും പൂർണമായും നിയന്ത്രിക്കാൻ ആയിട്ടില്ല.

ഒരു വെയർഹൗസിൽ സ്റ്റേഷനറി സാധനങ്ങളും മറ്റൊന്നിൽ ഭക്ഷ്യ വസ്തുക്കളുമാണുള്ളത്. ആളപായമുള്ളതായി റിപ്പോർട്ടില്ല.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള