ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദശാബ്ദി കുടുംബനവീകരണ ധ്യാനം ഓഗസ്റ്റ് 25 മുതൽ
Friday, August 12, 2016 7:06 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 25 മുതൽ 28 വരെ കുടുംബനവീകരണ ധ്യാനം നടത്തുന്നു.

വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണു കുടുംബ നവീകരണ ധ്യാനത്തിനു നേതൃത്വം നൽകുന്നത്. ഫാ. കുര്യൻ കാരിക്കൽ, ബ്രദർ റെജി കൊട്ടാരം, ബ്രദർ പീറ്റർ ചേരനല്ലൂർ തുടങ്ങിയവർ ധ്യാനത്തിനു നേതൃത്വം നൽകും.

25, 26 തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി ഒമ്പതു വരെയും 27, 28 തീയതികളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴു വരെയുമാണു ധ്യാനം. ശനിയും ഞായറും കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും.

കരുണയുടെ വർഷത്തിൽ നടത്തപ്പെടുന്ന ധ്യാനം ഫൊറോനയിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്നും ധ്യാനത്തിൽ പൂർണമായും പങ്കെടുക്കുവാനും ശനിയും ഞായറും കുട്ടികളെ പങ്കെടുപ്പിക്കാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നു ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു.

<ആ>റിപ്പോർട്ട്: ബിനോയ് സെബാസ്റ്റ്യൻ