ലാൽ കെയെഴ്സ് ബഹറിൻ സഹായം കൈമാറി
Friday, August 12, 2016 7:05 AM IST
മനാമ: ലാൽ കെയെഴ്സ് ബഹറിൻ എല്ലാ മാസവും നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസത്തെ സഹായം കൈമാറി.

കോഴിക്കോട് ജില്ല വേളം ഗ്രാമ പഞ്ചായത്തിലെ കഷ്‌ടത അനുഭവിക്കുന്ന ഓർക്കാട്ടു മണ്ണിൽ കല്യാണിക്കു വീടുപണിക്കായുള്ള ധനസഹായം കല്യാണിയുടെ നാട്ടുകാരനായ മൊയ്തു ഊട്ടുപുരയ്ക്കൽ ലാൽ കെയെഴ്സ് ബഹറിൻ ട്രഷറർ ഷൈജുവിൽനിന്ന് ഏറ്റുവാങ്ങി.

ലാൽ കെയെഴ്സ് ബഹറിൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം. ഫൈസൽ, ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളായ അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.