ഡാളസ് രാധാകൃഷ്ണ ടെംബിളിൽ സ്വാമി മുകുന്ദാനന്ദയുടെ പ്രഭാഷണം ഓഗസ്റ്റ് 13 മുതൽ
Friday, August 12, 2016 7:01 AM IST
ഫ്രിസ്കോ (ഡാളസ്): ഡാളസ് മെട്രോപ്ലക്സ് ഫ്രിസ്കോ സിറ്റിയിലെ രാധാകൃഷ്ണ ടെംബിളിൽ ഓഗസ്റ്റ് 13 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ‘ശ്രീമദ് ഭാഗവത മഹാപുരൻ’ പരിപാടിയിൽ സ്വാമി മുകുന്ദാനന്ദ പങ്കെടുക്കുന്നു.

പരിശുദ്ധ സ്നേഹത്തിന്റെ വഴിത്താരയിലൂടെ കേൾവിക്കാരെ നയിക്കാൻ കഴിയുന്ന ഭക്‌തിരസം തുളുമ്പുന്ന പ്രഭാഷണങ്ങളും ധ്യാനവും 13 മുതൽ 19 വരെ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടികൾക്കൊപ്പം പ്രസാദവിതരണവും ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ഭഗവത് ഗീത, ഭഗവത പുരൻ, രാമായണം, ഉപനിഷത്തുകൾ എന്നിവ ആധികാരികമായി വ്യാഖ്യാനം ചെയ്യുവാൻ കഴിയുന്ന സ്വാമിജിക്ക് ശ്രീഹരിയുടെ വിവിധ അവതാരങ്ങളെക്കുറിച്ചുള്ള ഗാഡമായ ജ്‌ഞാനം വിവിധ പ്രഭാഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പരിപാടിയിലേക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ഷസ്യീഴ

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ