ഡാളസിൽ ഫാ. മാത്യു നായ്ക്കംപറമ്പിൽ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
Friday, August 12, 2016 7:00 AM IST
ഡാളസ്: പ്രസിദ്ധ വചനപ്രഘോഷകൻ ഫാ. മാത്യു നായ്ക്കംപറമ്പിൽ വി.സി. (ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേൽ സെന്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ ഓഗസ്റ്റ് 26, 27, 28 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ആരാധനയും കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും അഭിഷേകപ്രാർഥനയും നടക്കും.

ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എവരെയും വികാരി ഫാ. ജോൺസ്റ്റി തച്ചാറ സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ