ദമാം മീഡിയ ഫോറത്തിനു പുതിയ നേതൃത്വം
Thursday, August 11, 2016 8:20 AM IST
ദമാം: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹബീബ് ഏലംകുളം, മലയാളം ന്യൂസ് (പ്രസിഡന്റ്), ചെറിയാൻ കിടങ്ങന്നൂർ, മംഗളം (വൈസ് പ്രസിഡന്റ്), അനിൽ കുറിച്ചിമുട്ടം, ഏഷ്യാനെറ്റ് ന്യൂസ് (ജനറൽ സെക്രട്ടറി), അലി കളത്തിങ്കൽ, തേജസ് (ജോ. സെക്രട്ടറി), അഷ്റഫ് ആളത്ത്, മിഡിലിസ്റ്റ് ചന്ദ്രിക (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി പി.ടി. അലവി, എം.എം. നയിം, മുജീബ് കളത്തിൽ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് ഷെരീഫ്, സുബൈർ ഉദിനൂർ, മുഹമ്മദ് സുഹൈബ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

അൽ കോബാർ ക്ലാസിക് റസ്റ്ററന്റിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പി.ടി. അലവി അധ്യക്ഷത വഹിച്ചു. അനിൽ കുറിച്ചിമുട്ടം വാർഷിക റിപ്പോർട്ടും സുബൈർ ഉദിനൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

മീഡിയ ഫോറം മുൻ ജനറൽ സെക്രട്ടറി സാജിദ് ആറാട്ടുപുഴയുടെ പിതാവ് അസനാരുകുഞ്ഞിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

കഴിഞ്ഞ കാലങ്ങളിൽ ദമാം മീഡിയ ഫോറം തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനും വാർത്താ സമ്മേളനങ്ങളിൽ നിന്നു ലഭിക്കുന്ന പണം സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്ന തരത്തിൽ വിനിയോഗിക്കാനും മീഡിയ ഫോറം തീരുമാനിച്ചു.