ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനാചരണവും നടത്തി
Thursday, August 11, 2016 7:31 AM IST
കുവൈത്ത്: ഒഐസിസി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനവും ആഘോഷിച്ചു.

അബാസിയ ഒഐസിസി കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് എബി വാരിക്കാട് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതനം ആഗ്രഹിക്കുന്ന വർഗീയ പാർട്ടികൾക്കും ഈർക്കിൽ പാർട്ടികൾക്കും വൈകാതെ തന്നെ കോൺഗ്രസിസിന്റെ പ്രസക്‌തിയും ഉയർത്തെഴുന്നേൽപ്പും കാണേണ്ടതായി വരുമെന്നും കോൺഗ്രസ് അതിലേയ്ക്കുള്ള പാതയിൽ ആണെന്നും കോൺഗ്രസിലെ യുവത്വം ആ കടമ ഏറ്റെടുത്തു നിർവഹിക്കാൻ മുന്നോട്ടു വരണമെന്നും എബി വാരിക്കാട് പറഞ്ഞു.

യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. ചാക്കോ ജോർജ് കുട്ടി, വർഗീസ് മാരാമൺ, രാജീവ് നാടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തുറ, മാത്യു ചെന്നിത്തല, യൂത്ത് വിംഗ് നേതാവ് ഷോബിൻ സണ്ണി, ട്രഷറർ

ബൈജു പോൾ, യൂത്ത് വിംഗ് നേതാക്കളായ ഇസഹാഖ്, ലിബിൻ, ജോസഫ്, സുനിൽ, ഷിജിൽ, ഷാനവാസ്, നിഖിൽ, ഹസീബ്, നവീൻ തുടങ്ങിയവർ സംസാരിച്ചു.

ആഘോഷപരിപാടിയുടെ ഭാഗമായി നേതാക്കന്മാരും പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ചു വിതരണം ചെയ്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ