സിനിമപോലെ ഒരു ഷോർട്ട് ഫിലിം ‘നൂറിലൊന്ന്’
Thursday, August 11, 2016 12:38 AM IST
ഷിക്കാഗോ: ലോസ്ആഞ്ചലസിൽ ചിത്രീകരിച്ച മലയാളം ഷോർട്ട് ഫിലിമായ ‘നൂറിലൊന്ന്’ യൂട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു. ജൂലൈ 30–നു ലോസ്ആഞ്ചലസ് സെന്റ് അൽഫോൻസ ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ആദ്യപ്രദർശനത്തോടൊപ്പം യൂട്യൂബിൽ റിലീസ് ചെയ്ത ‘നൂറിലൊന്ന്’ ആയിരങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടത്.

അമേരിക്കൻ മലയാളിയുടെ ജീവിതപശ്ചാത്തലത്തിൽ കഥപറയുന്ന ‘നൂറിലൊന്ന്’ നിരവധി രസകരമായ രംഗങ്ങളിലൂടെയാണു മുന്നോട്ടു പോകുന്നത്. ഒരു സിനിമ പോലെ ആസ്വദിക്കാവുന്ന ഈ ഷോർട്ട് ഫിലിം മനസ്സിൽ എക്കാലവും തങ്ങിനിൽക്കുന്ന ഒരു സന്ദേശവുമായാണ് അവസാനിക്കുന്നത്.

ബിൻസൺ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘നൂറിലൊന്ന്’ ഫ്രണ്ട് റോ ക്രിയേറ്റീവാണ് നിർമ്മിച്ചത്. ജോജി ജോബ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സൈജു താണ്ടിയാക്കലാണ് എഡിറ്റർ. ബിൻസൺ ജോസഫ് തന്നെയാണു ഛായാഗ്രാഹണവും ഡിസൈനുകളും. സൈജു താണ്ടിയാക്കൽ എഴുതിയ ഗാനം അദ്ദേഹത്തോടൊപ്പം ജോജി ജോബ്, ഡോണ ചെറിയാൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്നു.

ജോജി ജേക്കബ്, ധിനു ജേക്കബ്, നവനീത് ജയകാന്ത്, പാറു, ജോസഫ് ഔസോ, ജോസ് വെട്ടുപാറപ്പുറത്ത്, ഷാജൻ മാടേൾരി, ജോബി സി.കെ, വിവേക് തോമസ്, ട്രെയ്സി മറ്റപ്പള്ളി, സോണി അറക്കൽ, ലോനപ്പൻ തെക്കനാത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. യൂട്യൂബ് ലിങ്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> വേേുെ://ംംം.്യീൗേൗയല.രീാ/ംമരേവ?്=ഖതഢഏൗി4ട2ഞഴ

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ11ിമ4.ഷുഴ മഹശഴി=ഹലളേ>