നൈന നഴ്സിംഗ് കോൺഫറൻസിലും സുവനീറിലും പങ്കാളിത്തം ക്ഷണിച്ചു
Wednesday, August 10, 2016 8:21 AM IST
ഷിക്കാഗോ: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) അഞ്ചാമത് ദ്വൈവാർഷിക നഴ്സിംഗ് കോൺഫറൻസും പത്താമത് വാർഷികവും ഒക്ടോബർ 21, 22 തീയതികളിൽ ഇല്ലിനോയ്സ് ഏംഹേസ്റ്റ് വാട്ടർഫോർഡ് ബാങ്ക്വറ്റ് ആൻഡ് കോൺഫറൻസ് സെന്ററിൽ നടത്തുന്നു.

ടെക്നോളജി, എവിഡൻസ് ബേസ്ഡ് പ്രാക്ടീസ്, ഇന്റർ പ്രൊഫഷണൽ കൊളാബറേഷൻ, ഡൈവേഴ്സിറ്റി എന്നിങ്ങനെ നഴ്സിംഗും ഹെൽത്ത്്കെയറുമായി ബന്ധപ്പെട്ട പുതിയ വാക്കുകളും പ്രയോഗങ്ങളുമായിരിക്കും കോൺഫറൻസിലെ പ്രമേയം.

നൈനയുടെ നഴ്സിംഗ് സംബന്ധിയായ പ്രഥമ സുവനീറിന്റെ പ്രകാശനവും ഇതോടനുബന്ധിച്ചു നടക്കും. സുവനീറിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ലേഖനങ്ങൾ ഫോട്ടോ സഹിതം ഓഗസ്റ്റ് 30നു മുമ്പ് അയച്ചുതരണമെന്നു സുവനീർ കമ്മിറ്റി അധ്യക്ഷ ഡോ. റേച്ചൽ കോശി, കമ്മിറ്റി അംഗങ്ങളായ ഡോ. മുനീറ വെൽസ്, സുജ തോമസ്, ലത ജോസഫ്, ആൻ വർഗീസ്, ലിസി പീറ്റേഴ്സ്, ആനി ഏബ്രഹാം എന്നിവർ അറിയിച്ചു. ജേണലിലേക്ക് കമ്പനികളിൽ നിന്നും ചെറിയ ബിസിനസ് സ്‌ഥാപനങ്ങളിൽ നിന്നും സ്റ്റാർട്ട് അപ്പുകളിൽ നിന്നും വ്യക്‌തികളിൽ നിന്നും പരസ്യങ്ങളുടെ രൂപത്തിൽ സ്പോൺസർഷിപ്പ് ഭാരവാഹികൾ ക്ഷണിച്ചു.

ഓരോ ചാപ്റ്ററുകളും അവരുടെ പ്രവർത്തനങ്ങളെ അവതരിപ്പിക്കണം. നൈന ചാപ്റ്ററുകളുടെ ഫോട്ടോ ഗാലറിയിലേക്ക് നാലഞ്ച് ചിത്രങ്ങളും ഒന്നര പേജിൽ കവിയാത്ത വിവരണവും ഇമെയിൽ ചെയ്യണമെന്നു ഭാരവാഹികൾ പറഞ്ഞു. പരസ്യങ്ങളും ലേഖനങ്ങളും ചാപ്റ്റർ പ്രവർത്തനങ്ങളും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ിമശിമഷര2016*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലേയ്ക്ക് അയയ്ക്കുക.

അമേരിക്കയിലും വിദേശങ്ങളിലുമുള്ള നഴ്സുമാരെ ആഘോഷപരിപാടികളിലേക്ക് നൈന ഭാരവാഹികൾ സ്വാഗതം ചെയ്തു. പങ്കെടുക്കുന്നവർക്ക് 16 സിഇയു ലഭിക്കും. ഹോട്ടൽ അറേഞ്ചുമെന്റുകൾ സെപ്റ്റംബർ 21 വരെ ഡിസ്കൗണ്ടോടെ സ്വീകരിക്കും. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനായി 630 279 0700 നമ്പറിൽ ഹോട്ടലിൽ വിളിക്കുക. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഇഹമൃശീി ഋഹാവൗൃെേ, 933 ട. ഞശ്ലൃശെറല ഉൃ., ഋഹാവൗൃെേ, കഘ 60126.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ിമശിമൗമെ.രീാ സന്ദർശിക്കുക.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ