ഓർമകൾ അയവിറക്കി കിടങ്ങൂർ സംഗമം സമാപിച്ചു
Wednesday, August 10, 2016 4:41 AM IST
ഇല്ലിനോയിസ്: ജന്മനാടിന്റെ ഓർമകൾ പങ്കുവച്ചും സൗഹൃദങ്ങൾ പുതുക്കിയും കിടങ്ങൂർ പ്രവാസിസംഗമം ജൂലൈ 24നു ഡെസ്പ്ലെയിനുള്ള ബിഗ് ബെൻഡ് പാർക്കിൽ നടന്നു.

ഉച്ചകഴിഞ്ഞു ഒന്നു മുതൽ ആരംഭിച്ച സംഗമം രാത്രി എട്ടിനാണ് അവസാനിച്ചത്.

അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽനിന്നുള്ള കിടങ്ങൂർ നിവാസികളെ സംഘടിപ്പിച്ചുകൊണ്ട് ഒരു നോർത്ത് അമേരിക്കൻ കിടങ്ങൂർ സംഗമം ഷിക്കാഗോയിൽ നടത്താൻ യോഗത്തിൽ ആവശ്യം ഉയർന്നു.

ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോസ് കോലടിയിൽ, ജോസ് പിണർക്കയിൽ, ജോയി കോട്ടൂർ, ടോമി പുല്ലുകാട്ട്, ഷാജി എടാട്ട്, ടോമി വള്ളിപ്പടവിൽ, ജസ്റ്റിൻ തെങ്ങനാട്ട് എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ക്രമീകരണങ്ങൾക്കു ജോണിക്കുട്ടി പിള്ളവീട്ടിൽ, നിണൽ മുണ്ടപ്ലാക്കിൽ, ജസ്റ്റിൻ തെങ്ങനാട്ട്, ഫെബിൻ കണിയാലി, ജോയി കോട്ടൂർ എന്നിവർ നേതൃത്വം നൽകി.