ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തിൽ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 13, 14 തീയതികളിൽ
Wednesday, August 10, 2016 4:39 AM IST
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു.

തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കൈക്കാരന്മാരായ രാജു തൈമാലി, ജോയി വെട്ടിക്കാട്ട് എന്നിവർ ഏവരെയും സ്വാഗതം ചെയ്തു.

രാജു ആൻഡ് സിമി തൈമാലിയിൽ, മാത്യു ആൻഡ് മേഴ്സി ചെരുവിൽ, ജോസ് ആൻഡ് ഓമന ചാരംകണ്ടത്തിൽ എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം