ശിഹാബ് തങ്ങൾ അനുസ്മരണവും രക്‌തദാന ക്യാമ്പും നടത്തി
Tuesday, August 9, 2016 8:19 AM IST
ജീസാൻ: ദർബ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു.

മാനവിക സ്നേഹത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും ആത്മീയ ആചാര്യനായി നിലകൊണ്ട പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിടവ് എന്നും നികത്താനാകാത്തതാണെന്നും തങ്ങളുടെ സ്മരണ ലോകത്ത് എന്നും നിലനിൽക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഹിദായത്ത് കരുവാരക്കുണ്ട് അനുസ്മരിച്ചു.

അനുസ്മരണത്തോടനുബന്ധിച്ചു ദർബ് ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്‌തദാനം നടത്തിയ കെഎംസിസി പ്രവർത്തകരെ ഹോസ്പിറ്റൽ മേധാവി അലി മുഹമ്മദ് അബൂസിഗാറ പ്രശംസിച്ചു. യോഗത്തിൽ ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കുന്ന റിലീഫ് പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുവാനും തീരുമാനിച്ചു.

പ്രസിഡന്റ് വി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. സക്കറിയ പ്രാർഥന നടത്തി. ഗഫൂർ കാവനൂർ, കെ.ടി.മനാഫ്, മമ്മദ് മൂന്നിയ്യൂർ, മുനീർ മുഹമ്മദ്, മജീദ് ചെമ്പകശേരി, അഷ്റഫ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ