‘വേനൽ കൂടാരം’ ഓഗസ്റ്റ് 12ന്
Tuesday, August 9, 2016 6:43 AM IST
ഫുജൈറ: കൈരളി ദിബ്ബ ‘വേനൽ കൂടാരം’ എന്ന പേരിൽ കുട്ടികൾക്ക് കളിയും ചിരിയും കാര്യവുമായി ഉല്ലസിക്കാനൊരു അവസരം ഒരുക്കുന്നു.

ഓഗസ്റ്റ് 12നു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി എട്ടു വരെ ദിബ്ബ കൈരളി ഓഫീസിലാണ് ശില്പശാല.

കുട്ടികളിൽ സർഗവാസനയും ശാസ്ത്രാഭിരുചിയും യുക്‌തിബോധവും നിരീക്ഷണ പാടവവും ഏകാഗ്രതയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാലയിലേക്ക് എല്ലാ വിദ്യാർഥികളേയും രക്ഷിതാക്കളേയും സംഘാടകർ സ്വാഗതം ചെയ്തു.

ചിത്രരചന, മലയാള ഭാഷാ പരിചയം, മനോജ്‌ഞം മലയാളം എന്നിവയിൽ സി.കെ. ലാൽ, സത്യൻ മടക്കര, മനോജ് കളരിക്കൽ തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകും.