സമസ്ത ഹജ്‌ജ് ക്ലാസ് ഉദ്ഘാടനം ചെയ്തു
Tuesday, August 9, 2016 6:43 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്തിനു കീഴിൽ ഈ വർഷത്തെ ഹജ്‌ജിനു പുറപ്പെടുന്ന സംഘത്തിനുള്ള ക്ലാസിന്റെ ഉദ്ഘാടനം സമസ്ത ബഹറിൻ പ്രസിഡന്റ് സയിദ് ഫക്റുദ്ദീൻ തങ്ങൾ നിർവഹിച്ചു.

ത്യാഗ സന്നദ്ധതയും സമർപ്പണ ബോധവും വിശ്വാസിയെ പഠിപ്പിക്കുന്ന ഹജ്‌ജിന്റെ അനുഷ്‌ടാനങ്ങളെകുറിച്ച് വ്യക്‌തമായ അറിവുണ്ടായിരിക്കേണ്ടത് ഓരോ ഹാജിയുടേയും കടമയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ട്രഷറർ വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സൈദലവി മുസ്ലിയാർ അത്തിപ്പറ്റ, ഹാഫിൾ ശറഫുദ്ദീൻ മൗലവി, അശ്റഫ് അൻവരി, മൻസൂർ ബാഖവി, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഉമറുൽ ഫാറൂഖ് ഹുദവി, അബ്ദുൽ മജീദ് ചോലക്കോട് എന്നിവർ സംസാരിച്ചു.