ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: കൊപ്പേൽ സെന്റ് അൽഫോൻസ ജേതാക്കൾ
Tuesday, August 9, 2016 6:41 AM IST
ഡാളസ്: ഡാളസിൽ നടന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കജടഎ 2016) തിരശീല വീണപ്പോൾ 150 പോയിന്റ് നേടി കൊപ്പേൽ സെന്റ് അൽഫോൻസ ഇടവക ഡിവിഷൻ എ യിൽ ഓവറോൾ ചാമ്പ്യന്മാരായി. ഗാർലൻഡ് സെന്റ് തോമസ് ഫൊറോന 132.5 പോയിന്റ് നേടി രണ്ടാമതെത്തി. അവിസ്മരണീയമായ നിരവധി കായിക മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട ഫെസ്റ്റ് സമാപിച്ചത്.

ഡിവിഷൻ ബി യിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസ (37.5 പോയിന്റ്), മക്കാലൻ ഡിവൈൻ മേഴ്സി (17.5 പോയിന്റ്) എന്നിവരാണ് ഒന്നും രണ്ടും സ്‌ഥാനങ്ങളിൽ.

രണ്ടു വേദികളായി 15 ഇനങ്ങളിൽ വിവിധ കാറ്റഗറികളിലായി പുരോഗമിച്ച മുന്നൂറു മത്സരങ്ങളിൽ തൊള്ളായിരത്തോളം പേരാണ് പങ്കെടുത്തത്. പല ഗ്രൂപ്പ് മത്സരങ്ങളുടെ ഫൈനലുകളിലും ആവേശം വാനോളമുയർന്നു.

വനിതകളുടെ ത്രോബോൾ, പുരുഷന്മാരുടെ ബോളിബോൾ, കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും ബാസ്ക്കറ്റ് ബോൾ, ഇൻഡോർ സോക്കർ തുടങ്ങി കലാശക്കളികളെല്ലാം കാണികളുടെ കരഘോഷത്തോടെയാണ് പുരോഗമിച്ചത്. ചെണ്ടമേളവും ഗാലറികളിലെ നിലയ്ക്കാത്ത ആവേശവും സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷം സമ്മാനിച്ചു. യുവജങ്ങളുടെ പങ്കാളിത്തം പ്രത്യകം ശ്രദ്ധിക്കപ്പെട്ടു.

സമാപന ദിവസം റോക്ക് വാൾ സ്പോർട്സ് കോംപ്ലക്സ് ഓഡിറ്റോയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഷിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് വൻ വിജയമാക്കിയ ഗാർലൻഡ് സെന്റ് തോമസ് ഫൊറോനയേയും ചാമ്പ്യരായ കൊപ്പേൽ സെന്റ് അൽഫോൻസ ഇടവകയേയും പിതാവ് പ്രത്യകം അഭിനന്ദിച്ചു.

ഫൊറോന വികാരി ഫാ ജോഷി എളമ്പാശേരിൽ (ചെയർമാൻ), ഇമ്മാനുവൽ കുഴിപ്പിള്ളിൽ, ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്), ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ, ജയിംസ് കൈനിക്കര, പ്രോഗ്രാം മാനേജർ പോൾ തോമസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാർ ചേർന്നു സമ്മാനദാനം നിർവഹിച്ചു.

കായിക മേളയ്ക്കു മുന്നോടിയായി ഇടവകളുടെ നേതൃത്വത്തിൽ പതാകകളേന്തി നടന്ന മാർച്ച് പാസ്റ്റും പരേഡുകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകം തയാറാക്കിയ വേദിയിൽ അവതരിക്കപ്പെട്ട തീം ഇവന്റുകളും ഷോകളും ചടങ്ങുകൾക്ക് നിറപ്പകിട്ടേകി. ഒക്ലഹോമ ഹോളി ഫാമിലി ഇടവക മികച്ച പരേഡിനുള്ള പ്രത്യേക ട്രോഫി നേടി.

ഗാർലൻഡ് സെന്റ് തോമസ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ടെക്സസ് ഒക്ലഹോമ റീജണിലെ എട്ടു സീറോ മലബാർ ഇടവകകളാണ് കായികമേളയിൽ പങ്കെടുത്തത്. ഫൊറോന വികാരി ഫാ. ജോഷി എളമ്പാശേരിൽ (ചെയർമാൻ), ഇമ്മാനുവൽ കുഴിപ്പിള്ളിൽ, ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്), ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ, ജയിംസ് കൈനിക്കര, പ്രോഗ്രാം മാനേജർ പോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളിലും സബ് കമ്മിറ്റികളിലുമായി നൂറോളം പേരുടെ കഴിഞ്ഞ ആറുമാസത്തെ അധ്വാനമാണ് ഫെസ്റ്റിന്റെ വിജയത്തിനു പിന്നിൽ.

ഒന്നിട വർഷങ്ങളിൽ സ്പോർട്സ് ഫെസ്റ്റും ടാലന്റ് ഫെസ്റ്റും മാറിമാറിയാണ് ഇപ്പോൾ റീജണിൽ നടന്നു വരുന്നത്. വരും വർഷം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കജഠഎ 2017) ഇന്റർ പാരീഷ് ടാലന്റ് ഫെസ്റ്റ് പേർലൻഡ് സെന്റ് മേരീസ് ഇടവകയിൽ നടക്കുമ്പോൾ, കൊപ്പേൽ സെന്റ് അൽഫോൻസ ഇടവക അടുത്ത ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കജടഎ 2018) ആഥിത്യമരുളും. കൊപ്പേൽ സെന്റ് അൽഫോൻസ വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കോ ഓർഡിനേറ്റർ പോൾ സെബാസ്റ്റ്യൻ എന്നിവർ ചേർന്നു സെന്റ് അൽഫോൻസ ചർച്ചിനുവേണ്ടി ഫാ. ജോഷി എളമ്പാശേരിൽ നിന്നും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>കജടഎ ദീപശിഖ ഏറ്റു വാങ്ങി.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ