ഇന്റർ ചർച്ച് സോക്കർ ടൂർണമെന്റ്: സെന്റ് തോമസ് സീറോ മലബാർ ചർച്ച് ചാമ്പ്യന്മാർ
Tuesday, August 9, 2016 6:36 AM IST
ഫിലഡൽഫിയ: മലയാളി സോക്കർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ഇന്റർ ചർച്ച് സോക്കർ ടൂർണമെന്റിൽ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ചാമ്പ്യൻമാരായി. ഫൈനലിൽ സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ചിനെയാണ് പരാജയപ്പെടുത്തിയത്.

ജൂലൈ 23നു ഫ്ളൂഹർ പാർക്കിലെ സോക്കർ ഫീൽഡിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ ആയിരുന്നു മത്സരങ്ങൾ.

ബഥേൽ മാർത്തോമ ചർച്ച്, ക്രിസ്റ്റോസ് മാർത്തോമ ചർച്ച്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ച്, സെന്റ് തോമസ് സീറോ മലബാർ ചർച്ച്, ഇസിഒജി വാരിയേഴ്സ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

വിജയികൾക്ക് സമാപന ചടങ്ങിൽ ജസ്റ്റിൻ ജോസ് (വൈസ് പ്രസിഡന്റ്), മാത്യു വർഗീസ് എന്നിവർ ചേർന്ന് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. ഫിലഡൽഫിയായിലും പരിസര പ്രദേസങ്ങളിലുമുളള ധാരാളം സോക്കർ പ്രേമികൾ മത്സരം കാണാൻ എത്തിച്ചേർന്നിരുന്നു.

ജോയി കല്ലാമ്പുറത്ത്, ജോമിൻ ജോർജ്, ജയ്സൺ കാരാവളളി, മാറ്റ് വർഗീസ്, ജയ്സൺ വർഗീസ്, ലയ്സൺ തോമസ്, ജയ്സൺ ജെ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റി മത്സരത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ ജോർജ്