പെൻസിൽവാനിയയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ വെടിയേറ്റു മരിച്ചു
Tuesday, August 9, 2016 6:34 AM IST
പെൻസിൽവാനിയ: ജനിച്ച് ആറു ദിവസത്തിനുളളിൽ ഹൃദയം മാറ്റിവക്കയ്ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലൊ ഷോർട്ട് (2 വയസ്) സഹോദരങ്ങളായ ലിയാന(8), മാർക്ക് ജൂനിയർ (5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാർക്ക് ഷോർട്ട് മെഗൻ ഷോർട്ട് എന്നിവർ വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു.

ഓഗസ്റ്റ് ഏഴിനു വീട്ടിൽ വെൽഫയർ ചെക്കിംഗിനെത്തിയ പോലീസാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. അഞ്ചുപേരും വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹത്തിനരികിൽ നിന്നും ഒരു കൈത്തോക്കും ആത്മഹത്യകുറിപ്പും കണ്ടെടുത്തതായും ഡിസ്ട്രിക്ട് അറ്റോർണി ജോൺ ആഡംസ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു വിധേയയായ കുഞ്ഞിനു മരുന്നു വാങ്ങിക്കാൻ ബുദ്ധിമുട്ടുന്നതായും കുടുംബ പ്രശ്നങ്ങൾ ഉളളതായും സമീപ വാസികൾ പറയുന്നു. വെടിയേറ്റു മരിച്ച ദിവസത്തിനു തൊട്ടു മുമ്പ് ഫെയ്സ് ബുക്കിൽ മെഗൻ പോസ്റ്റ് ചെയ്ത ഒരു നോട്ടിൽ ഭർത്താവിൽ നിന്നും അകന്നു ജീവിക്കണമെന്നു സൂചന നൽകിയിരുന്നു. പതിനാറു വർഷമായി വിവാഹം ജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ