ശ്രീരാമ സ്മരണയുണർത്തി ക്ലീവ്ലാന്റ് ഹിന്ദു സംഗമം
Tuesday, August 9, 2016 2:33 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ക്ലീവ്ലാന്റിൽ സംഘടിപ്പച്ച ഹിന്ദു സംഗമം പ്രസിഡന്റ് സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അനാചാരങ്ങളും, അന്ധവിശ്വാസവും, ധാർമികാപചയവും ചേർന്നു ഭ്രാന്താലയമാക്കിയ കേരളത്തെ, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും, മഹാത്മാ അയ്യൻകാളിയും കൂടി തീർത്ഥാലയമാക്കി മാറ്റുകയുണ്ടായി. ആദ്ധ്യാത്മികത അന്യമാകുന്ന സമൂഹം അരാജകത്വത്തിലേക്ക് വഴിമാറുന്ന ദുരവസ്‌ഥയാണ് ഇന്നത്തെ യാഥാർത്ഥ്യം.

ഗംഗാധരനായ കൈലാസനാഥനും ബ്രഹ്മപുത്രാതടത്തിലെ കാമദായിനിയായി കാളിദേവിയും ദ്വാരകാധിപതിയായ ശ്രീകൃഷ്ണനും പാതിവൃത്യത്തിന്റെ പ്രതീകമായ സാഗരസംഗമമായ കന്യാകുമാരിയിലെ ദേവീസാന്നിധ്യവും അതിർത്തികൾ സംരക്ഷിക്കുന്ന ഭാരതം എക്കാലത്തും സമാധാനത്തിന്റെ സന്ദേശമായിരുന്നു. ആക്രമണത്തിന്റെ സ്വഭാവം എന്നും അന്യമായിരുന്നു. ആ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഓരോ ഇന്ത്യക്കാരനും പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തുടർന്നു സംസാരിച്ച ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, കേരളത്തിൽ കഴിഞ്ഞ പത്തുവർഷക്കാലമായി പഠിക്കുവാൻ സമർത്ഥരായ സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ്, ദുരിതനിവാരണ ധനസഹായം, അനേകം അനാഥാലയങ്ങളുടേയും, ബാലസദനങ്ങളുടേയും സംരക്ഷണം തുടങ്ങി കെഎച്ച്എൻഎ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ09്യമ5.ഷുഴ മഹശഴി=ഹലളേ>

2017 ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഉള്ളടക്കവും തയാറെടുപ്പുകളും കൺവൻഷൻ ചെയർമാൻ രാജേഷ് നായർ, ട്രഷറർ സുദർശകുറുപ്പ്, സുനിൽ പൈങ്കോൾ എന്നിവർ പ്രതിപാദിച്ചു. അമേരിക്കയിലെ മതസൗഹാർദ്ദത്തിന്റെ നന്മകൾ ഉൾക്കൊള്ളുവാൻ മലയാളി സമൂഹം ശ്രദ്ധിക്കണമെന്ന് ട്രസ്റ്റി ബോർഡ് അംഗം രാധാകൃഷ്ണൻ പറഞ്ഞു. വനിതകൾക്കായുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങൾ കോർഡിനേറ്റർ ശ്രീജാ പ്രദീപ് വിശദീകരിച്ചു. സംഘടനാ പ്രവർത്തനങ്ങൾ സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ബിജു കൃഷ്ണൻ തുടക്കംകുറിക്കുകയും, ജയകുമാർ, രശ്മി പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.ഡയറക്ടർ പി.എസ് നായർ സ്വാഗതമാശംസിച്ച യോഗനടപടികൾ യുവദേശീയ സമിതിയംഗം റിനു പിള്ളയുടെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം