ജിഎസ്സി ഹൂസ്റ്റൺ മലയാളം സ്കൂൾ വാർഷികം
Tuesday, August 9, 2016 2:31 AM IST
ഹൂസ്റ്റൺ: ഗ്രിഗോറിയൻ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്തിവരുന്ന സമ്മർ മലയാളം ക്ലാസിന്റെ വാർഷികം ഓഗസ്റ്റ് 14–നു ഹൂസ്റ്റൺ ഐപിസി ഹെബ്രോൺ ഫെല്ലോഷിപ്പ് ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്.

ജിഎസ്സി ഹൂസ്റ്റൺ പ്രസിഡന്റ് ആനി ജോർജിന്റെ അധ്യക്ഷതയിൽ കൂടുന്ന പ്രസ്തുത യോഗത്തിൽ ഡോ. ദർശന മനയത്ത് ശശി പിഎച്ച്ഡി (യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിൻ) മുഖ്യാതിഥിയായിരിക്കും. സാബു കുര്യൻ (സംഗമം പത്രം) ആശംസകൾ അർപ്പിക്കും.

വിദ്യാർത്ഥികളുടെ മലയാള ഭാഷാ വൈഗ്ധ്യം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുന്നതുമാണ്. തദവസരത്തിൽ ത്യാഗമനോഭാവത്തോടുകൂടി പ്രവർത്തിച്ച വോളണ്ടിയർമാരെ യോഗം ആദരിക്കുന്നതാണ്.

കഴിഞ്ഞ എട്ടുവർഷമായി പ്രവർത്തിച്ചുവരുന്ന മലയാളം സ്കൂളിൽ വിവിധ സിറ്റികളിൽ നിന്നായി 218 വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിലായി മലയാള ഭാഷാ പഠനം നടത്തുകയുണ്ടായെന്ന് കോർഡിനേറ്റർ ജെസി സാബു അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ09്യമ3.ഷുഴ മഹശഴി=ഹലളേ>