അജ്വ പഠന ക്ലാസ് സംഘടിപ്പിച്ചു
Monday, August 8, 2016 6:52 AM IST
ജിദ്ദ: അൽ അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ജിദ്ദ കമ്മിറ്റി ശറഫിയ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ പ്രവർത്തക സംഗമവും ഹജ്‌ജ് വോളന്റിയർ സേവനത്തിന്റെ പ്രാധാന്യം, സംഘടനാ പ്രവർത്തനത്തിന്റെ
ആവശ്യകത എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമായി പഠന ക്ലാസ് സംഘടിപ്പിച്ചു.

സംഗമത്തിൽ പ്രസിഡന്റ് ഷംസുദ്ധീൻ മുസ്ലിയാർ കാഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു. സുറൂർ അൽ ഖാസിമി കൊല്ലം ക്ലാസെടുത്തു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ, ട്രഷറർ വിജാസ് ഫൈസി ചിതറ എന്നിവർ സംസാരിച്ചു.

അജ്വ ജീവകാരുണ്യഫണ്ട് കൈമാറി അജ്വ ജിദ്ദ കമ്മിറ്റിയുടെ ജീവകാരുണ്യ ഫണ്ടിൽ നിന്നും പാലക്കാട് ജില്ലയിലെ നിർധന കുടുംബത്തിൽപെട്ട പെൺകുട്ടിയുടെ വിവാഹത്തിനുള്ള ധനസഹായം സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ കൈമാറി.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ